പാന്‍കേക്ക് തയ്യാറാക്കാം

NewsDesk
പാന്‍കേക്ക് തയ്യാറാക്കാം

മധുരം ചേര്‍ത്തും അല്ലാതേയും തയ്യാറാക്കാവുന്ന പാന്‍കേക്കുകള്‍ എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാം. ബട്ടര്‍, ഓട്ട്‌സ്, പഴം എന്നിവയെല്ലാം ചേര്‍ത്തും പാന്‍കേക്കുകള്‍ തയ്യാറാക്കാം.ബ്രേക്ക് ഫാസ്റ്റിനോ വൈകുന്നേരം സ്‌നാക്ക്‌സായോ പാന്‍കേക്കുകള്‍ തയ്യാറാക്കാം.കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടും. വളരെ കുറച്ച് സാധനങ്ങള്‍ ഉപയോഗിച്ച് പെട്ടന്നെ് തയ്യാറാക്കിയെടുക്കാനുമാവും. വെജ് പാന്‍കേക്കുകളും, നോണ്‍വെജ് പാന്‍കേക്കുകളും തയ്യാറാക്കാം.


ഇവിടെ സാധാരണ ഒരു പ്ാന്‍കേക്ക് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. മുട്ട ചേര്‍ത്തുള്ള റെസിപ്പിയാണിത്.മുട്ട വേണ്ടാത്തവര്‍ക്ക് അങ്ങനെയും ചെയ്യാം.


ആവശ്യമുള്ള സാധനങ്ങള്‍
മൈദ-ഒന്നര കപ്പ്
മുട്ട - ഒന്ന്
ഒരു നുള്ള് ഉപ്പ്്, ഒന്നേകാല്‍ കപ്പ് പാല്‍, നാല് ടീ്‌സ്പൂണ്‍ ബേക്കിംഗ് പൗഡര്‍, കാല്‍കപ്പ് വെണ്ണ ഉരുക്കിയത്, അരടീസ്പൂണ്‍ വാനില എസ്സന്‍സ്, അല്പം വെണ്ണ പാചകം ചെയ്യുമ്പോള്‍ ഉപയോഗി്ക്കാനും മാറ്റിവയ്ക്കണം.പഞ്ചസാര വേണ്ടവര്‍ക്ക് ഉപയോഗിക്കാം
 

തയ്യാറാക്കുന്ന വിധം

മൈദ ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് ബേക്കിംഗ് പൗഡര്‍ ചേര്‍ക്കുക. വേറൊരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുക. അതിലേക്ക് വെണ്ണയും പാലും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. പഞ്ചസാര ചേര്‍ക്കുന്നവര്‍ക്ക് പൊടിച്ച ശേഷം ഇതിലേക്ക് ചേര്‍ത്ത് യോജിപ്പിക്കാം. ഒരു നുള്ള് ഉപ്പും വാനില എസ്സന്‍സ്സും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം മാറ്റി വച്ച മൈദയിലേക്ക് ഒഴിച്ച് കട്ടയില്ലാതെ ഇളക്കുക. മാവ് വല്ലാതെ അലിഞ്ഞു പോകേണ്ടതില്ല.


മാവ് തയ്യാറായി കഴിഞ്ഞാല്‍ ദോശതവ ചെറിയ തീയില്‍ ചൂടാക്കി അതിലേക്ക് അല്പം വെണ്ണ പുരട്ടി മാവ് ഒഴിക്കുക. പാന്‍കേക്ക് സ്വര്‍ണ്ണ നിറമാവുന്നതുവരെ അല്ലെങ്കില്‍ അതിനുമുകളില്‍ ദ്വാരങ്ങള്‍ വരും വരെ ഓരോ ഭാഗവും മറിച്ചിട്ട് വേവിക്കുക. 


പാന്‍കേക്ക് ഒന്നിനുമുകളില്‍ ഒന്നായി സ്റ്റാക്ക് ചെയ്ത് വച്ച് അതിനു മുകളില്‍ അല്പം വെണ്ണയും പഴച്ചാറുകള്‍, ഫ്രൂട്ട് ജെല്ലി, ചൊക്ലേറ്റ് സിറപ്പ്, തേന്‍ എന്നിവയിലേതെങ്കിലും ഒഴിച്ച് സെര്‍വ് ചെയ്യാം.


ആപ്പിള്‍, പഴം, ഓട്ട്‌സ്, എന്നിവയെല്ലാം ഉപയോഗിച്ചും വ്യത്യസ്തമായ പാന്‍കേക്കുകള്‍ പരീക്ഷിക്കാവുന്നതാണ്.

pancake recipe, ingredients and how to make a pluffy pancake

RECOMMENDED FOR YOU:

no relative items