ചോക്ലേറ്റ് മോസ് കേക്ക്  തയ്യാറാക്കാം

NewsDesk
ചോക്ലേറ്റ് മോസ് കേക്ക്  തയ്യാറാക്കാം

കേക്കിനാവശ്യമുള്ള ചേരുവകൾ
മൈദ  - മുക്കാൽ കപ്പ്
കൊകോ പൗഡർ - 2 ടേബിൾ സ്പൂൺ
ബേക്കിംഗ് സോഡ - കാൽ ടീസ്പൂൺ
ബേക്കിംഗ് പൗഡർ- അര ടീസ്പൂൺ

പൊടികളെല്ലാം അരിച്ചെടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കാൽകപ്പ് പഞ്ചസാര, വാനില എസൻസ് അര ടീസ്പൂൺ, ഓയിൽ കാൽകപ്പ് , വെള്ളം അര കപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. 

ഒരു പാനെടുത്ത് അല്പം ഓയിൽ ബ്രഷ് ചെയ്ത് അതിന് മുകളിൽ ബട്ടർ പേപ്പറിടുക. ഇതിലേക്ക് കേക്ക് മിക്സ് ചെയ്തുവച്ചത് ഒഴിക്കുക. പാൻ നന്നായി ടാപ്പ് ചെയ്ത് എയർ ബബിൾസ് ഫ്രീ ആക്കുക. ചെറിയ ചൂടിൽ 8മുതൽ 10മിനിറ്റ് നേരം വേവിക്കുക. 

കേക്ക് പാനിൽ നിന്നും മാറ്റി വട്ടത്തിൽ മുറിച്ചെടുക്കുക. മുറിച്ചെടുത്ത കേക്ക് ഒരു പ്ലേറ്റിൽ റിംഗ് വച്ച് അതിലേക്ക് മാറ്റുക. ഇനി വിപ്പിംഗ് ക്രീം തയ്യാറാക്കാം. ഇതിനായി ഒരു കപ്പ് വിപ്പിംഗ് ക്രീം എടുത്ത് നന്നായി ഇളക്കുക. ഇതിലേക്ക് കാൽ കപ്പ് പൊടിച്ച പഞ്ചസാരയും 2 ടേബിൾ സ്പൂൺ കൊകോ പൗഡറും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഈ ക്രീം പ്ലേറ്റിലെടുത്തുവച്ചിരിക്കുന്ന കേക്കിനു മുകളിലേക്കിട്ട് ലെവൽ ചെയ്തെടുക്കാം. ഒരു മണിക്കൂർ നേരം റെഫ്രിജറേറ്റ് ചെയ്യാം. 

അരകപ്പ് വിപ്പിംഗ് ക്രീം അരകപ്പ് ഡാർക്ക് ചോക്ലേറ്റ് എന്നിവയെടുത്ത് നന്നായി ചൂടാക്കുക. ചോക്ലേറ്റ് മുഴുവനായും അലിഞ്ഞു കഴിഞ്ഞാൽ മാറ്റിവയ്ക്കാം. ഫ്രിഡ്ജജിൽ നിന്നും കേക്ക് പുറത്തെടുത്ത് ഒരു വയർറാക്കിന് മുകളിൽ വയ്ക്കാം. ഇപ്പോൾ റിംഗും ബട്ടർ പേപ്പറും മാറ്റാം. ഇതിന് മുകളിലേക്ക് ചൂടാക്കി വച്ചിട്ടുള്ള ക്രീം പതിയെ ഒഴിക്കുക. നന്നായി തണുത്ത കേക്കിലേക്ക് വേണം ചെറുചൂടിലുള്ള ചോക്ലേറ്റ് ഗനാഷെ ഒഴിക്കേണ്ടത്. കേക്കിന്‍റെ സൈഡ് ഭാഗം ചോക്ലേറ്റ് ഗ്രേറ്റ് ചെയ്ത് അലങ്കരിക്കാം.
 

chocolate mousse cake recipe

RECOMMENDED FOR YOU:

no relative items