ചേന ഫ്രൈ തയ്യാറാക്കാം

NewsDesk
ചേന ഫ്രൈ തയ്യാറാക്കാം

ചേന ഇഷ്ടമില്ലാത്തവര്‍ക്കും വായില്‍ വെള്ളമൂറുന്ന വിധത്തില്‍ ചേന കൊണ്ടുള്ള വിഭവങ്ങള്‍ തയ്യാറാക്കാം. ചേന എരിശ്ശേരി, ചേന വറുത്തരച്ച കറി അങ്ങനെ ഒരു പാടു വിഭവങ്ങളുടെ കൂട്ടത്തിലേക്ക് ചേന കൊണ്ടുള്ള ഈ വിഭവം കൂടി പരീക്ഷിക്കാം. ഉച്ചയൂണിന്റെ കൂടെ രുചികരമായ ഈ ഫ്രൈ വെജിറ്റേറിയന്‍സിന് തീര്‍ച്ചയായും ഇഷ്ടപ്പെടും.

ആവശ്യമുള്ള സാധനങ്ങള്‍

ചേന - 500ഗ്രാം ചെറുതായി അരിഞ്ഞത്
ചെറിയ ഉള്ളി - 10-15 എണ്ണം
വെളുത്തുള്ളി - 5 അല്ലി
കുരുമുളക് പൊടി - 2 ടീസ്പൂണ് (പൊടിയേക്കാള്‍ നല്ലത് ചതച്ചെടുക്കുന്നതാണ്)
തേങ്ങാകൊത്ത് - കാല്‍ കപ്പ്
കറിവേപ്പില - 1 തണ്ട്
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
ഗരം മസാല - കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക് - രണ്ടെണ്ണം
ഉപ്പ് , എണ്ണ, കടുക് - വറുത്തെടാക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം 

ചേന കനം കുറച്ചരിഞ്ഞത് ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേവിച്ചെടുക്കുക. ചെറിയ ഉള്ളി, വെളുത്തുള്ളി, കുരുമുളക്, ഇവ ചെറുതായി അരച്ചെടുക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില ഇവ ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് ചതച്ച വച്ചിരിക്കുന്ന ഉള്ളിയും ചേര്‍്ത്ത് മൂപ്പിക്കുക. പച്ചമണം മാറികഴിഞ്ഞാല്‍ ചേനയും തേങ്ങാകൊത്തും ചേര്‍ക്കുക. ഉപ്പ്, ഗരം മസാല എന്നിവ പാകത്തിന് ചേര്‍ത്ത് നന്നായി ഇളക്കുക. കുറച്ച് നേരം മൂടി വെച്ച ശേഷം ചൂടോടെ ഉപയോഗിക്കാം.
 

How to prepare yam pepper fry

RECOMMENDED FOR YOU:

no relative items