എളുപ്പത്തില്‍ തയ്യാറാക്കാം രുചിയേറും ദാല്‍ ഫ്രൈ

NewsDesk
എളുപ്പത്തില്‍ തയ്യാറാക്കാം രുചിയേറും ദാല്‍ ഫ്രൈ

ചപ്പാത്തിക്കൊപ്പവും ചോറിനൊപ്പവും കഴിക്കാവുന്ന ഒന്നാണ് ദാല്‍. രുചിയോടൊപ്പം ആരോഗ്യപ്രദമായും ദാല്‍ ഫ്രൈ തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

പരിപ്പ് - 1 കപ്പ്, കഴുകി എടുക്കുക
പാലക് ചീര - ഒരു പിടി 
തക്കാളി - 2 എണ്ണം
സവാള - വലുത് ഒരെണ്ണം ചെറുതായി അരിഞ്ഞത്
എണ്ണ - ഒരു വലിയ സ്പൂണ്‍ 
കടുക് - 1 ചെറിയ സ്പൂണ്‍
ജീരകം - 1 ചെറിയ സ്പൂണ്‍
ചുവന്നുള്ളി - രണ്ട് അരിഞ്ഞത്
വെളുത്തുള്ളി - രണ്ട് അല്ലി ചതച്ചത്
മുളക്‌പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
കായം പൊടി - ഒരു നുള്ള് 
ഗരം മസാല - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
മല്ലിയില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പരിപ്പ് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് കടുകും ജീരകവും ഇട്ട് പൊട്ടിക്കുക. ചുവന്നുള്ളിയും വെളുത്തുള്ളിയും വഴറ്റുക, വഴന്നു വരുമ്പോള്‍ ചീരയില അരിഞ്ഞതും തക്കാളിയും ചേര്‍ക്കുക. എല്ലാം നന്നായി വഴന്നാല്‍ മസാലകളും ചേര്‍ത്ത് വേവിച്ച് വച്ച പരിപ്പ് ചേര്‍ത്തിളക്കുക. ഇതിലേക്ക് പാകത്തിനുപ്പും ചേര്‍ക്കാം. തീ ഓഫാക്കി മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം. ചൂടോടെ തന്നെ ചപ്പാത്തിക്കൊപ്പമോ ചോറിനൊപ്പമോ കഴിക്കാം.

Easy recipe to make dal fy

RECOMMENDED FOR YOU: