റെയില്‍വെ പരാതികളയ്ക്കാന്‍ ഇനി വാട്ട്‌സ് അപ്പും ട്വിറ്ററും

NewsDesk
റെയില്‍വെ പരാതികളയ്ക്കാന്‍ ഇനി വാട്ട്‌സ് അപ്പും ട്വിറ്ററും

റെയില്‍വെയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി റെയില്‍വെയെ കുറിച്ചുള്ള പരാതികള്‍ അയയ്ക്കാന്‍ ഇനി മുതല്‍ വാട്ട്‌സ്അപ്പും ട്വിറ്ററും ഉപയോഗപ്പെടുത്താന്‍ തീരുമാനം.

Twitter@Stn-Dir-MAS  എന്ന ട്വിറ്റര്‍ അക്കൗണ്ടിലും 9003161902 എന്ന നമ്പറിലേക്ക് വാട്ട്‌സ്അപ്പ് വഴിയും എസ്എംഎസ് വഴിയും പരാതികള്‍ അയയ്ക്കാമെന്ന് ചെന്നൈ സെന്റ്രല്‍ റയില്‍വെ സ്റ്റേഷന്‍ ഡയറക്ടര്‍ രാജേഷ് ചന്ദ്രന്‍ അറിയിച്ചു.

 

യാത്രയുമായി ബന്ധപ്പെട്ട എല്ലാത്തരം പരാതികളും അയയ്ക്കാം.ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് അയയ്ച്ചു കൊടുത്ത് വേണ്ട നടപടികള്‍ സ്വീകരിക്കും.

തുടക്കത്തില്‍ ചെന്നൈ സെന്റ്രല്‍ റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് ഈ സംവിധാനം ആരംഭിക്കുന്നത്. നിലവില്‍ യാത്രക്കാര്‍ പരാതി അയയ്്ക്കുന്ന ടോള്‍ഫ്രീ നമ്പറുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. യാത്രയുമായി ബന്ധപ്പെട്ട പരാതികള്‍ www.pgportal.gov.in  എന്ന വെബ്‌സൈറ്റിലും രജിസ്റ്റര്‍ ചെയ്യാം.
ടിക്കറ്റ് ബുക്കിംഗ്, പാര്‍സല്‍ ബുക്കിംഗ്, സുരക്ഷ, തീവണ്ടി സമയം , പ്ലാറ്റഫോമിലേയും തീവണ്ടിയിലേയും ശുചിത്വം തുടങ്ങി യാത്രക്കാര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ഇത്തരത്തില്‍ പരാതിപ്പെടാം.

All complaints,  suggestions to be marked to concerned GMs, DRMs for appropriate action and also tag @RailMinIndia pic.twitter.com/gblTgRRtDR

— Ministry of Railways (@RailMinIndia) November 26, 2015


 

Railway launches whats app and twitter for registering complaints

RECOMMENDED FOR YOU: