അണ്‍ലിമിറ്റഡ് കോള്‍ ഓഫറുമായി ബിഎസ്എന്‍എല്ലിന്റെ 399രൂപ പോസ്റ്റ് പെയ്ഡ് പ്ലാന്‍ ഉടന്‍

NewsDesk
അണ്‍ലിമിറ്റഡ് കോള്‍ ഓഫറുമായി ബിഎസ്എന്‍എല്ലിന്റെ 399രൂപ പോസ്റ്റ് പെയ്ഡ്  പ്ലാന്‍ ഉടന്‍

അണ്‍ലിമിറ്റഡ് കോള്‍ ഓഫറുമായി പുതിയ 399രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ. ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ 399രൂപ പ്ലാനിനു സമാനമായ ഓഫര്‍ എപ്പോഴാണ് വരികയെന്ന ഒരു ട്വിറ്റര്‍ യൂസറിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഈ ട്വീറ്റ് അദ്ദേഹം ചെയ്തത്. #TalktoBSNLCMD We are soon launching a plan in postpaod with unlimited calling @Rs. 399, ' എന്നായിരുന്നു ശ്രീവാസ്തവയുടെ ട്വീറ്റ്.


എപ്പോഴാണ് പ്രഖ്യാപിക്കുക എന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിട്ടില്ല. എത്ര ഡാറ്റയായിരിക്കും പുതിയ പ്ലാന്‍ നല്‍കുക എന്നതും വ്യക്തമല്ല.റിലയന്‍സ് ജിയോയ്ക്ക് നന്ദി പറയേണ്ടതുണ്ട്,അവര്‍ കാരണമാണ് ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റേഴ്‌സെല്ലാം ഡാറ്റ നിരക്ക് കുറയാന്‍ കാരണം.


ബിഎസ്എന്‍എല്ലും മറ്റു ടെലികോം ഓപ്പറേറ്റര്‍മാരെ പോലെ തന്നെ പ്രീപെയ്ഡ് നിരക്ക് കുറച്ചുകൊണ്ടിരിക്കുകയാണ്. വൈഫൈ പ്ലസ് എന്ന ഫീച്ചര്‍ അടുത്തിടെ ബിഎസ്എന്‍എല്‍ മൈ ബിഎസ്എന്‍എല്‍ ആപ്പില്‍ അവതരിപ്പിച്ചിരുന്നു. സിംഗിള്‍ രജിസ്‌ട്രേഷനിലൂടെ വൈഫൈ ഹോട്ട്‌സ്‌പോട്ടുമായി കണക്ടുചെയ്യാന്‍ സാധിക്കും എന്നതായിരുന്നു ഇത്.


എയര്‍ടെല്‍ 399രൂപ പ്ലാന്‍ പ്രകാരം അണ്‍ലിമിറ്റഡ് ലോകല്‍, എസ്ടിഡി, ഇന്‍കമിംഗ്, റോമിംഗ് കോളും 20ജിബി ഡാറ്റയും ലഭിക്കും. വിങ്ക് മ്യൂസിക് ഫ്രീ സബ്‌സ്‌ക്രിപ്ഷനും ഫ്രീ റോമിംഗ് ഔട്ട്‌ഗോയിംഗ് കോളുകളും ഈ ഓഫറില്‍ ലഭ്യമാകും. 


ഐഡിയ 389രൂപയുടെ നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാന്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. അണ്‍ലിമിറ്റഡ് ലോകല്‍ നാഷണല്‍, റോമിംഗ് വോയ്‌സ് കോളുകള്‍, ഫ്രീ ഇന്‍കമിംഗ് ആന്റ് ഔട്ട്‌ഗോയിംഗ് കോളുകള്‍ റോമിംഗില്‍ 20ജിബി ഡാറ്റ എന്നതാണ പ്രത്യേകത. ഉപയോക്താക്കള്‍ക്ക് 3000 ഫ്രീ ലോകല്‍,നാഷണല്‍, റോമിംഗ് എസ്എംഎസും നല്‍കുന്നുണ് ഐഡിയ. ഐഡിയ മൂവി ടിവി സബ്‌സ്‌ക്രിപ്ഷന്‍, ഐഡിയ മ്യൂസിക്, ഐഡിയ ഗെയിം ആപ്പുകള്‍ 12മാസത്തേക്ക് എന്നിവയും പ്ലാനിന്റെ ഭാഗമാണ്. ഈ പ്ലാനില്‍ ഡാറ്റ ഫോര്‍വാഡ് കാരി ലിമിറ്റ് 200ജിബി ആണ്.


റിലയന്‍സ് ജിയോയും സമാനമായ പ്ലാന്‍ 409രൂപയ്ക്ക് ഇറക്കിയിട്ടുണ്ട്. ഈ പോസ്റ്റ് പെയ്ഡ് പ്ലാന്‍ അനുസരിച്ച് അണ്‍ലിമിറ്റഡ് ലോകല്‍, എസ്ടിഡി, ഫോമിംഗ് വോയ്‌സ് കോളും 20ജിബി ഡാറ്റയും ലഭിക്കും.ഈ പ്ലാന്‍ ലഭിക്കാന്‍ ജിയോ കസ്റ്റമേഴ്‌സ് 500രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ടതുണ്ട്.

BSNL to launch unlimited call offer 399rs postpaid plan

RECOMMENDED FOR YOU: