36 രൂപയ്്ക്ക് 1 ജിബി മൊബൈല്‍ ഇന്റര്‍നെറ്റ് ഓഫറുമായി ബി എസ് എന്‍ എല്‍

NewsDesk
36 രൂപയ്്ക്ക് 1 ജിബി മൊബൈല്‍ ഇന്റര്‍നെറ്റ് ഓഫറുമായി ബി എസ് എന്‍ എല്‍

പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍ 3ജി മൊബൈല്‍ ഇന്റര്‍നെറ്റ് റേറ്റുകള്‍ കുറച്ചിരിക്കുന്നു. ഒരു ജിബിക്ക് ഏറ്റവും കുറഞ്ഞ 36 രൂപ പാക്കുകള്‍ ആണ് പുതിയ ഓഫര്‍. വിപണിയില്‍ ലഭ്യമായിട്ടുള്ള സ്‌പെഷ്യല്‍ താരീഫ് വൗച്ചറുകളില്‍ കൂടുതല്‍ ഡാറ്റ ലഭ്യമാക്കുന്ന ഓഫറുകള്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിക്കും.

291 രൂപയുടെ  പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 28 ദിവസത്തെ വാലിഡിറ്റിയിലുള്ള 8ജിബി ഡാറ്റ ലഭിക്കും. മുമ്പത്തെതിനെക്കാള്‍ നാലുമടങ്ങ് അധികം. 78 രൂപയുടെ പ്ലാനില്‍ 2ജിബി ഡാറ്റ. ഈ ഓഫറുകളോടെ ബിഎസ്എന്‍എല്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

റിലയന്‍സ് ജിയോ ഫ്രീ 4ജി സെര്‍വീസുകള്‍ മാര്‍ച്ച് 31 വരെ തുടരും. ഈ പ്ലാന്‍ പ്രകാരം 1ജിബി 4ജി ഡാറ്റ ദിവസവും ലഭിക്കും.

മറ്റുള്ള ടെലികോം ഓപ്പറേറ്റേഴ്‌സെല്ലാം 50രൂപ വരെ കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നു. 

മൂന്നു മാസം കൊണ്ട് ജിയോ രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ് ബാന്റ് സെര്‍വീസ് ആയി മാറി.
 

BSNL lowers mobile Internet rate to Rs 36 per GB

RECOMMENDED FOR YOU: