ഇന്ത്യയില്‍ മുഴുവന്‍ എയര്‍ട്ടെലിന്റെ ഫ്രീ വോയ്‌സ് കോള്‍ ഓഫര്‍

NewsDesk
ഇന്ത്യയില്‍ മുഴുവന്‍ എയര്‍ട്ടെലിന്റെ ഫ്രീ വോയ്‌സ് കോള്‍ ഓഫര്‍

റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ എയര്‍ട്ടെല്ലിന്റെ പുതിയ ഫ്രീ വോയ്‌സ് കോള്‍ ഓഫര്‍. ഇന്ന് ഡിസംബര്‍ 8 2016 ന് അവതരിപ്പിച്ച് എയര്‍ട്ടെല്ലിന്റെ പുതിയ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിനൊപ്പം 4ജി പ്ലാനും ഉണ്ട്. എയര്‍ടെല്ലിന്റെ പ്രീപെയ്ഡ് യൂസേഴ്‌സിനാണ് ഈ പ്ലാന്‍. 345 Rs റീചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിനു പുറമെ 28 ദിവസത്തിന് 1ജിബി യുടെ 4ജി ഡാറ്റയും ലഭിക്കും.

145Rs പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 300എംബിയുടെ 4ജി ഡാറ്റയും എയര്‍ട്ടെല്‍ നെറ്റ് വര്‍ക്കിലേക്ക് അണ്‍ലിമിറ്റഡ് കോള്‍ സൗകര്യവും ലഭിക്കും. ഇതും 28ദിവസത്തേക്കാണ്.

സെപ്തംബരില്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ച ഡിസംബര്‍ 31 വരെയുള്ള ഫ്രീ സെര്‍വീസ് ഈ അടുത്ത് മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു. ജിയോ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിനൊപ്പം എസ്എംഎസ്, നാഷണല്‍ റോമിംഗ്, ഡാറ്റ എന്നിവയും ഉണ്ട്.

ജിയോയുടെ വരവ് മറ്റ് ടെലികോം ഓപ്പറേറ്റേഴ്‌സിനു നല്ല മത്സരമാണുണ്ടാക്കിയത്. ബിസ്എന്‍എല്‍ ഈ ആഴ്ച തുടക്കത്തില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്കായി ഡബിള്‍ ഡാറ്റ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു.
എയര്‍സെല്‍ 90 ദിവസത്തേക്കുള്ള FRC148 എന്ന പുതിയ പ്ലാന്‍ അവതരിപ്പിച്ചിരുന്നു. ഇതുപ്രകാരം ഉപഭോക്താക്കള്‍ക്ക് എയര്‍സെല്‍ - എയര്‍സെല്‍ ഫ്രീ കോളിംഗ് (ലോകല്‍ - എസ്ടിഡി) സൗകര്യവും എയര്‍സെല്‍ - മറ്റുള്ളവ ലോകല്‍- എസ്ടിഡി 15000 സെക്കന്റ്‌സ് ഫ്രീയായും ലഭിക്കും.
 

RECOMMENDED FOR YOU: