ലാക്മെ ഫാഷന്‍ വീക്ക് സമ്മര്‍ / റിസോര്‍ട്ട് 2017 രണ്ടാം ദിനത്തില്‍ ആസ്സാമീസ് ഡിസൈനര്‍ സംജുക്ത ദത്തയുടെ മേഖ്ല ചാദര്‍ കളക്ഷന്‍ അവതരിപ്പിക്കുകയുണ്ടായി.
ദേവി ദുര്‍ഗ്ഗ, പരമ്പരാഗത ശൈലിയായ സിംഗ്കാപ്പ് (മുഖത്തോടു മുഖം നോക്കുന്ന രണ്ട് സിംഹങ്ങള്‍),കോല്കി, മൂറാഹ്(മയിലും ചിത്രശലഭങ്ങളും ഉള്ളത്) തുടങ്ങിയവയെല്ലാം സാരികളില്‍ നിറഞ്ഞുനിന്നിരുന്നു.
മോഡലുകള്‍ ഹാന്‍ഡ് വൂവണ്‍ സാരികള്‍ അണിഞ്ഞും , ട്രഡീഷണല്‍ ടച്ചിലുള്ള പൂക്കളുടെയും മറ്റും ചിത്രത്തുന്നലുകള്‍ നിറഞ്ഞ ലഹംഗകളും മറ്റും അണിഞ്ഞ് റാംപില്‍ ചുവടുവെച്ചു. ആസ്സാമീസ് കളക്ഷനില്‍ ഡിസൈനര്‍ക്ക് ഏറ്റവും യോജിച്ച മോഡലായി പ്രീതി മാറി. എല്ലായ്പ്പോഴത്തേയും പോലെ വളരെയധികം സുന്ദരിയായി മാറി ഈ വസ്ത്രങ്ങളില്‍ പ്രീതി.
പ്രീതിയെ ഇത്തരം ചടങ്ങുകളില്‍ കണ്ടിട്ട് കുറെ കാലമായി. ഷോ തുടങ്ങും മുമ്പ് പ്രീതിക്കുണ്ടായ പേടിയും ചിന്തകളുമെല്ലാം ഒരു വീഡിയോയിലൂടെ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കുകയുണ്ടായി.
ആസ്സാമീസ് പരമ്പരാഗത വസ്ത്രമായ മേഖ്ലാ ചാദോര്‍ ടു-പീസ് വസ്ത്രമാണ്. മേഖ്ല താഴെയും ചാദോര്‍ മുകളിലും വരും. മേഖ്ല സാരി പോലെ പ്ലീറ്റ് ചെയ്തു ഉടുക്കുന്നു. എന്നാല്‍ പ്ലീറ്റുകള്‍ വലതുവശത്താകുമെന്നു മാത്രം. മേഖ്ല അണിഞ്ഞ ശേഷം ചാദോര്‍ ദുപ്പട്ട പോലെ അണിയുന്നു.