സാരികള്‍ക്ക് വേറിട്ട രൂപവുമായി ഡിസൈനര്‍ അമിത് അഗര്‍വാള്‍. അദ്ദേഹത്തിന്റെ പുതിയ കളക്ഷന്‍ സീമ് ലെസ് ബൈ അമിത് ലാക്‌മെ ഫാഷന്‍ വീക്ക് സമ്മര്‍ / റിസോര്‍ട്ട് 2017 ല്‍ പ്രദര്‍ശിപ്പിക്കുന്നു.
ഉപയോഗിക്കാത്തതും ഷെല്‍ഫില്‍ വെറുതെ ഇരിക്കുന്നതുമായ സാരികള്‍ ഉപയോഗിച്ചാണ് സീമ് ലെസ്സ് കളക്ഷന്‍ തയ്യാറാക്കിയിരിക്കുന്നത്. കാലം മാറിയപ്പോള്‍ ഫാഷന്‍ ഔട്ടായ പടോലാസാരീസിന് പുതിയ ഒരു മുഖം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ കളക്ഷന്‍സ്. എല്ലാവരുടെയും ഷെല്‍ഫുകളില്‍ മൂലയിലായി പോയ പഴയ സാരികള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന്റെ കളക്ഷനുകള്‍ക്ക് കഴിയും.
ഇങ്ങനെയൊരു ആശയത്തിന് അമിത്തിന് പ്രചോദനമായത് ഡല്‍ഹി ബ്ലൈന്റ് സ്‌കൂളിലെ ദീവാലി മേളയില്‍ ഒരു സ്ത്രീ വില്‍പനയ്ക്കു വച്ച് പഴയ സാരികളില്‍ നിന്നും മറ്റുമുള്ള തലയിണകളും കുഷ്യനുകളുമാണ്.
പഴയ എല്ലാ സാരികളും ഉപയോഗശൂന്യമാകില്ല. എന്നാല്‍ ഉപയോഗിക്കാതാവുന്ന സാരികള്‍ക്ക് പുതുജീവന്‍ നല്‍കുക എന്നതാണ് തന്റെ ലക്ഷ്യം. കീറിപ്പോയതും മറ്റുമായ സാരികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു സാരിയുടെ കഷ്ണങ്ങള്‍ തന്നെ പല തരത്തിലുള്ള ഡിസൈനായി മാറ്റിയിരിക്കുന്നതും ശ്രദ്ധേയം.