കുക്കീസ് വീട്ടില്‍ തയ്യാറാക്കാം ഓവന്‍ ഇല്ലാത്തവര്‍ക്കും

NewsDesk
കുക്കീസ് വീട്ടില്‍ തയ്യാറാക്കാം ഓവന്‍ ഇല്ലാത്തവര്‍ക്കും

കുക്കീസ് കുട്ടികള്‍ക്കെല്ലാം ഇഷ്ടമുള്ള ഒന്നാണല്ലോ. കടയില്‍ നിന്നും വാങ്ങുന്നതിനു പകരം വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ ഇത്തവണ. ഓവന്‍ ഇല്ലാത്തവര്‍ക്ക് പ്രഷര്‍ കുക്കറിലും പരീക്ഷിക്കാം ഇത്. 

ആവശ്യമുള്ളവ

അരക്കപ്പ് ഗോതമ്പ് പൊടി , നെയ്യോ വെണ്ണയോ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാം. 3 ടേബിള്‍സ്പൂണ്‍ വേണ്ടി വരും. ഉപ്പ് ഒരു നുള്ള്, പഞ്ചസാര പൊടിച്ച് ഒന്നര മുതല്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വരെ ചേര്‍ക്കാം.വാനില എസ്സന്‍സ് അല്പം ചേര്‍ക്കാം.

തയ്യാറാക്കുന്ന വിധം

ആദ്യം ബേക്ക് ചെയ്യുന്നതിനായി കുക്കര്‍ തയ്യാറാക്കി വയ്ക്കാം. കുക്കറിനുപകരം അടി കനമുള്ള പാത്രമായാലും മതി. കുക്കറിന്റെ അടിയിലായി ഉപ്പോ മണലോ നന്നായി പരത്തുക. 

അതിനു മുകളിലായി ഒരു പ്ലേറ്റോ സ്റ്റ്ാന്റോ വയ്ക്കുക. കുക്കര്‍ 10മിനിറ്റ് നേരം ചൂടാക്കിവയ്ക്കുക. നല്ല ചൂടിലാണ് മണല്‍ ചൂടാക്കേണ്ടത്.

കുക്കീസ് തയ്യാറാക്കാം

ഉരുക്കിയ നെയ്യ് ഒരു പാത്രത്തിലെടുക്കുക. പൊടിച്ച പഞ്ചസാര, വാനില എസ്സന്‍സ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

മാവ് തയ്യാറാക്കാനായി ഗോതമ്പ് പൊടി ഇതിലേക്ക് ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. പത്ത് മിനിട്ട് നേരം കുഴച്ച മാവ് റെഫ്രിജറേറ്ററില്‍ മൂടി വച്ച് സൂക്ഷിക്കാം.

മാവിനെ തുല്യ ഭാഗങ്ങളിലാക്കി ചെറിയ ബോള്‍ ആക്കി കുക്കീസ് ആകൃതിയിലാക്കാം. അതിനു മുകളില്‍ ഫോര്‍ക്ക് ഉപയോഗിച്ച് ഡിസൈന്‍ ഉണ്ടാക്കാം.

ഒരു അലൂമിനിയം കുക്കര്‍ കണ്ടെയ്‌നറില്‍ നന്നായി നെയ്യ് തടവി അതിനു മുകളില്‍ ഈ കുക്കീസ് നിരത്താം. ഈ പാത്രം കുക്കറിലേക്ക് ഇറക്കി വയ്ക്കുക. 

തീ കുറച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം. കുക്കര്‍ വിസിലോ വാഷറോ ഇല്ലാതെ മൂടി വയ്ക്കാം. പാന്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതും മൂടി വയ്ക്കണം.

15മിനിറ്റുനേരം വേവിക്കുക. ബ്രൗണ്‍ നിറം ആയി തുടങ്ങുമ്പോള്‍ കുക്കര്‍ ഓഫാക്കാം. 5മിനിറ്റ് നേരം കുക്കറില്‍ തന്നെ കുക്കീസ് വയ്ക്കണം. 5മിനിറ്റിന് ശേഷം ഇത് പുറത്തെടുക്കാം. സമയത്തില്‍ ചെറിയ ചില വ്യത്യാസങ്ങള്‍ വരാം.

Cookies for kutties, cookies in pressure cooker

RECOMMENDED FOR YOU: