പങ്കാളിയുടെ ഇഷ്ടങ്ങളെ പിന്തുണയ്ക്കാം

NewsDesk
പങ്കാളിയുടെ ഇഷ്ടങ്ങളെ പിന്തുണയ്ക്കാം

വിവാഹം എന്നത് സ്‌നേഹിക്കുന്ന രണ്ട് വ്യക്തികള്‍ തമ്മിലുള്ള കൂടിച്ചേരലാണ്. രണ്ട് വ്യക്തികള്‍ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്നവര്‍, ചിലപ്പോള്‍ രണ്ടുപേര്‍ക്കും ഒരേ ഇഷ്ടങ്ങള്‍ ഉണ്ടായേക്കാം. എന്നാലും രണ്ടാളും രണ്ടു വ്യക്തികളായതിനാല്‍ രണ്ടുപേര്‍ക്കും വ്യത്യസ്ത ഇഷ്ടങ്ങളുമായേക്കാം. 

വിവാഹം പരസ്പരമുള്ള ത്യാഗങ്ങളും ആവശ്യപ്പെടുന്നു. വിട്ടുവീഴ്ചകളും പരസ്പര സഹകരണവും വിവാഹജീവിതത്തെ സന്തോഷമുള്ളതാക്കുന്നു. പങ്കാളിയുടെ താത്പര്യങ്ങള്‍ക്കായും നമുക്ക് സമയം കണ്ടെത്താം, നമ്മുടെ ഇഷ്ടങ്ങളെ സാധിക്കുമ്പോള്‍ തന്നെ.

പങ്കാളി ആരാണെന്നും എന്താണെന്നും മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. അവരുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തുറന്നുപറയുന്നവരാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവും. പങ്കാളി അവരുടെ താത്പര്യങ്ങള്‍ പറയുന്നത് ഉടന്‍ തന്നെ ചാടിക്കയറി സാധിച്ചുകൊടുക്കുകയല്ല വേണ്ടത്. അവരുടെ ഇഷ്ടങ്ങളെയും മാനിക്കുക. ചിലപ്പോള്‍ ജീവിതസാഹചര്യങ്ങള്‍ക്കനുസരിച്ച് താത്പര്യങ്ങളിലും വ്യത്യാസം വന്നേക്കാം. അതുകൊണ്ട് അവരെ നന്നായി പഠിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. 
നമുക്ക് ഇഷ്ടമുള്ളതല്ലെങ്കിലും ബുദ്ധിമുട്ടുണ്ടാക്കത്തതാണെങ്കില്‍ അവരുടെ ഇഷ്ടങ്ങളെയും നമ്മള്‍ സ്വീകരിക്കണം. പങ്കാളിക്ക് നല്‍കുന്ന പിന്തുണ ജീവിതത്തില്‍ സന്തോഷം നിറയ്ക്കും.

അവരുടെ ഇഷ്ടങ്ങളെ നമ്മള്‍ മാനിക്കുന്നുവെന്ന ബോധ്യപ്പെടുത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ,ഇടയ്ക്കിടെ അതിനെ പറ്റിയുള്ള ചോദ്യങ്ങളാവാം.നമുക്കും ഇഷ്ടമുള്ള കാര്യമാണെങ്കില്‍ അവരോടൊപ്പം കൂടാം. നമ്മള്‍ അവരുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നത് അവരിലും ഉത്സാഹം വര്‍ദ്ധിപ്പിക്കും.പരസ്പരമുള്ള സ്‌നേഹം വര്‍ദ്ധിക്കാനും ഇത് സഹായിക്കും. 

പങ്കാളി അവരുടെ ഇഷ്ടങ്ങള്‍ തുറന്നു പറയുമ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുക. നല്ല വാക്കുകള്‍ എല്ലാവര്‍ക്കും എപ്പോഴും വലിയ പ്രചോദനമായിത്തീരും. ഒരാളുടെ പോസിറ്റീവായിട്ടുള്ള പ്രോത്സാഹനം പിന്തുണ അറിയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. നമ്മുടെ പോസിറ്റീവായുള്ള പ്രോത്സാഹനങ്ങള്‍ അവരുടെ ഇഷ്ടങ്ങള്‍ ചെയ്യാനുള്ള അനുവാദവുമാണ്.അനുവാദത്തിന്റെ ആവശ്യകതയില്ലെങ്കിലും നിങ്ങളുടെ വാക്കുകളെ മാനിക്കുന്നു എന്നതാണിത്. 

വാക്കുകള്‍ മാത്രമല്ല, നിങ്ങളുടെ ശരീര ചലനങ്ങളും പിന്തുണയെ സൂചിപ്പിക്കുന്നു. നല്ല വാക്കുകള്‍ പറയുകയും ശ്രദ്ധ ഫോണിലോ മറ്റോ ആയിരിക്കുകയും ചെയ്യുന്നതുകൊണ്ടെന്തു കാര്യം. 

നമുക്കും അവരോടൊപ്പം കൂടാം. നമുക്കാറിയാത്ത വിഷയമാണെങ്കിലും അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുതരാനാവും.
പങ്കാളിയുടെ താത്പര്യങ്ങള്‍ പിന്തുണയ്്ക്കുന്നതിനൊപ്പം നമ്മുടെ ഇഷ്ടങ്ങളെ പിന്തുണയ്ക്കാനും പങ്കാളിക്ക് അവസരം നല്‍കുക. രണ്ടു പേര്‍ക്കും പരസ്പരം മനസ്സ് തുറക്കാനും മറ്റും ഇത് സഹായകമാവും.
 

Ways to support your spouse passions

RECOMMENDED FOR YOU: