ഇന്റര്‍നെറ്റ് ഡൊമെയ്ന്‍ നെയിം ഇംഗ്ലീഷില്‍ ലഭിക്കുക എളുപ്പമാണ്,ഇനി പേരുകള്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാകുകയാണ്. ദ ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓഫ് അസൈന്‍ഡ് നെയ്മ്‌സ് ആന്റ് നമ്പേഴ്‌സ്(ഐകാന്‍), ഡൊമെയ്ന്‍ നെയിമുകള്‍ ഇന്ത്യയില്‍ സംസാരിക്കുന്ന പല ഭാഷകളില്‍ ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ്.
ഒമ്പത് ഇന്ത്യന്‍ സ്‌ക്രിപ്റ്റുകളിലാണ് ഇപ്പോള്‍ പണി നടക്കുന്നത്. ബംഗാളി,ദേവനാഗിരി, ഗുജറാത്തി, ഗുര്‍മുഖി, കന്നഡ, മലയാളം, ഒറിയ, തമിഴ്, തെലുഗ് എന്നിവയാണ് ഭാഷകള്‍.
ഏതാണ്ട് 52ശതമാനം ലോകജനസംഖ്യയ്ക്ക് ഇ്‌പ്പോള്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഐകാന്‍ ഇവര്‍ക്ക് ഡിജിറ്റല്‍ സൗകര്യങ്ങള്‍ നല്‍കുന്നുമുണ്ട്. ബാക്കി വരുന്ന 48ശതമാനം ആളുകള്‍ ഇംഗ്ലീഷ് സംസാരിക്കാത്തവരോ ഭാഷ ഉപയോഗിക്കാന്‍ അറിയാത്തവരോ ആണ്. പുതിയ വര്‍ക്ക് ഇത്തരം ആളുകള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഒരുക്കാന്‍ സാധ്യത ഒരുക്കും. ഡൊമെയ്ന്‍ പേര് സ്വന്തം ഭാഷയില്‍ ടൈപ്പ് ചെയ്യാന്‍ ഇതോടെ സാധിക്കും.
ഗൂഗിള്‍, മറ്റു സെര്‍ച്ച് എന്‍ജിനുകള്‍ എന്നിവയ്ക്ക് നിലവില്‍ തന്നെ പ്രാദേശിക ഭാഷകളില്‍ സെര്‍ച്ച് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ട്. പുതിയ വര്‍്ക്കുകള്‍ പ്രാവര്‍ത്തികമായാല്‍ ഡൊമെയ്ന്‍ പേരും സ്വന്തം ഭാഷയില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കും.
ഇതിനായുള്ള നിയമങ്ങള്‍ തയ്യാറാക്കാനായി ഒരു പ്രത്യേകം പാനല്‍ തന്നെ ഒരുക്കിയിട്ടുണ്ട്. നിയോ ബ്രഹ്മി ജനറേഷന്‍ പാനല്‍ എന്നതില്‍ 60 ടെക്‌നികല്‍ വിദഗ്ദരും ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീ ലങ്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ലിംഗ്വിസ്റ്റിക് വിദഗ്ദരും ഇതിനായി പരിശ്രമിക്കുന്നു.
ആറു ഭാഷകളിലുള്ള സ്‌ക്രിപ്റ്റുകള്‍ - ദേവനാഗിരി, ഗുജറാത്തി, ഗുര്‍മുഖി, കന്നഡ, ഒറിയ, തെലുഗ് എന്നിവ പൊതുജനാഭിപ്രായത്തിനായി ഇതിനൊടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഒരോരുത്തര്‍ക്കും ഇതില്‍ റിവ്യൂ ചെയ്യാനാകും. www.icann.org/idn എന്ന ,സൈറ്റ് ഉപയോഗപ്പെടുത്താം.