ദില്ലി: ആധാർ കാർഡ് ഡിജിറ്റലായി സൂക്ഷിക്കുന്നതിന് പുതിയ ആപ്ലിക്കേഷനുമായി യുഐഡിഎഐ. മൊബൈൽ ഫോണിൽ യുണീക് ഐഡന്റിഫിക്കേഷൻ പ്രഫൈൽ സൂക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഇതോടെ യാഥാർത്ഥ്യമായിട്ടുള്ളത്. എന്നാൽ ആദ്യഘട്ടത്തിൽ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ മാത്രമേ എംആധാർ ആപ്പ് ലഭിക്കുകയുള്ളൂവെന്നതാണ് മറ്റൊരുകാര്യം.
ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷൻ ഐഒഎസിലും ഉടന്‍ തന്ന ആപ്ലിക്കേഷന്‍ ലഭിക്കുമെന്ന് യുഐഡിഎഐ പറയുന്നു. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറാണ് എംആധാർ ആപ്പിൽ വിവരങ്ങൾ ശേഖരിച്ചുവയ്ക്കുന്നതിന് വേണ്ടത്. പ്രവര്‍ത്തിപ്പിക്കാന്‍ അനിവാര്യമായിട്ടുള്ളത്. ഇതോടെ ആധാര്‍ കാര്‍ഡ് തിരിച്ചറിയൽ രേഖയായി സമർപ്പിക്കേണ്ട സഹചര്യങ്ങളിൽ ഫോണിലെ പ്പിൽ സൂക്ഷിച്ചിട്ടുള്ള സോഫ്റ്റ് കോപ്പി ഉപയോഗിക്കാന്‍ സാധിക്കും. ആധാർ നമ്പറും ഡെമോഗ്രാഫിക് വിവരങ്ങളായ പേര്, ജനനത്തിയ്യതി, ലിംഗം, വിലാസം തുടങ്ങിയവയ്ക്ക് പുറമേ ആധാർ നമ്പറുമായി ബന്ധിപ്പിച്ച ഫോട്ടോ എന്നിവയുൾപ്പെട്ട വിവരങ്ങളാണ് എംആധാർ ആപ്പിൽ ലഭിക്കുന്ന വിവരങ്ങൾ. യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ജൂൺ 16ന് എംആധാർ പുറത്തിറക്കിയിട്ടുള്ളത്.
ആധാർ കാർഡ് രാജ്യത്ത് ഒഴിവാക്കാനാവാത്ത തിരിച്ചറിയൽ രേഖയായി മാറിക്കഴിഞ്ഞ സാഹചര്യത്തിലാണ് ആധാർ കാർഡ് കൈവശം സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി യുഐഡിഎഐ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പുറത്തിറക്കുന്നത്. എന്നാൽ ആപ്പിന്റെ മറ്റൊരു സവിശേഷത ബയോമെട്രിക് വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഈ വിവരങ്ങൾ ലോക്ക് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള സൗകര്യം എംആധാർ ആപ്പിലുണ്ട്. ലോക്ക് ചെയ്ത് സൂക്ഷിക്കുകയോ അല്ലാതെ സൂക്ഷിക്കുകയോ ചെയ്യാൻ ഓരോ വ്യക്തിക്കും തീരുമാനമെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.