നോക്കിയ 7.1 വിപണിയിലേക്ക്; വൈവിധ്യങ്ങളേറെ

NewsDesk
നോക്കിയ 7.1 വിപണിയിലേക്ക്; വൈവിധ്യങ്ങളേറെ

നോക്കിയയുടെ പുതിയ മോഡലായ 7.1 ഡിസംബര്‍ ഏഴു മുതല്‍ രാജ്യത്ത് ലഭ്യമായിരിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചു.പ്രമുഖ റിട്ടെയ്ല്‍ ഷോറൂമുകളിലും നോക്കിയ ഓണ്‍ലൈന്‍ സ്‌റ്റോറിലും
ഫോണുകള്‍ ലഭ്യമായിരിക്കും. 19,999 രൂപയാണ് വില. ഒക്ടോബറില്‍ ലണ്ടനില്‍ നടന്ന ഒരു ഇവന്റിലായിരുന്നു ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്.

മികച്ച രൂപകല്‍പ്പനയോടെയുള്ള എച്ച്ഡിആര്‍ ഡിസ്‌പ്ലേ, 2പിഡി-സെയ്‌സ് ഒപ്റ്റിസ്‌കൊ സംവിധാനത്തോടെ ഒരു നിമിഷം പോലും നഷ്ടമാകാതെ ഒപ്പിയെടുക്കുന്ന ഡുവല്‍ റിയര്‍ ഡെപ്ത് സെന്‍സിങ് ക്യാമറ എന്നിവ ഫോണിന്റെ ഏറ്റവും മികച്ച സവിശേഷതയാണ്. 

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് വീഡിയൊകള്‍ എടുക്കുന്നതിലും ദൃശ്യങ്ങള്‍ കാണുന്നതിലും ഉപയോക്താക്കള്‍ക്ക് താല്‍പ്പര്യം കൂടിരുന്നതുകൂടി മുന്നില്‍ക്കണ്ടാണ് നോക്കിയ 7.1 രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്റും കണ്‍ട്രി ഹെഡുമായ അജയ് മേത്ത പറഞ്ഞു. സെയ്‌സ് ഒപ്റ്റിക്‌സും പ്യുവര്‍ ഡിസ്‌പ്ലേ സാങ്കേതികതയും ഒരുമിപ്പിക്കുന്നത് ഇക്കാരണത്താലാണ്. സമൂഹ മാധ്യമങ്ങളിലേക്ക് ഫോട്ടൊ എടുക്കുന്നതിനും ദൃശ്യങ്ങള്‍ സ്ട്രീം ചെയ്യുന്നതിനുമെല്ലാം ഏറെ അനുകൂലകമാണ് ഈ ഘടകങ്ങള്‍. യഥാസമയ എസ്ഡിആര്‍ എന്നതില്‍നിന്ന് എച്ച്ഡിആറിലേക്കുള്ള മാറ്റം ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തതയാണ് നല്‍കുന്നത്. സെയ്‌സ് ഒപ്റ്റിക്‌സ് വഴി ഉപയോക്താക്കള്‍ക്ക് ദ്രുതഗതിയിലുള്ള ഓട്ടൊഫോക്കസ് സൗകര്യവും അവിശ്വസനീയമായ എച്ച്ഡിആര്‍ വ്യക്തതയും ലഭിക്കും. ഇത്തരമൊരു മേന്‍മ രാജ്യത്തെ നോക്കിയ ആരാധകര്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും അജയ് മേത്ത വ്യക്തമാക്കി. 

 

പ്യൂവര്‍ ഡിസ്‌പ്ലേ
മികവേറിയ എച്ച്ഡിആര്‍10 സിനിമാറ്റിക് ഗുണമേന്‍മയുള്ള പ്യൂവര്‍ ഡിസ്‌പ്ലേ സ്‌ക്രീന്‍ സാങ്കേതികതയുമായി പുറത്തിറങ്ങുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആണ് നോക്കിയ 7.1. യുട്യൂബ്, നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എച്ച്ഡിആര്‍ കണ്ടന്റുകള്‍ എല്ലാം ഇതില്‍ ഭംഗിയായി പ്രവര്‍ത്തിക്കും. 10,00,000:1 ഡൈനാമിക് കോണ്‍ട്രാസ്റ്റ് അനുപാതവും മികച്ച വ്യക്തതയും തെളിഞ്ഞതും മങ്ങിയതുമായ ഇടങ്ങളുടെ മികവുറ്റ കാഴ്ചയും ഉള്‍പ്പെടെ വേറിട്ട അനുഭവമാണ് നോക്കിയ 7.1 പ്രദാനം ചെയ്യുന്നത്. 


സൂര്യപ്രകാശത്തിന്റെ ധവളിമയിലോ നിറംമങ്ങിയ മുറികളിലോ എവിടെ ആയാലും ഗെയിം കളിക്കുമ്പോഴോ വീഡിയൊ കാണുമ്പോഴോ ഫുള്‍എച്ച്ഡി+5.84 വീഡിയൊയുടെ വ്യക്തത 19:9 അനുപാതത്തില്‍ നമുക്ക് ലഭിക്കും. ഡിസ്‌പ്ലേയുടെ തിളക്കവും വര്‍ണവും സ്വാഭാവികമായി മാറ്റപ്പെടും. നോണ്‍-എച്ച്ഡിആര്‍ കണ്ടന്റുകള്‍ വരെ ഇത്തരത്തില്‍ മികച്ച ദൃശ്യവ്യക്തതയോടെ കാണാന്‍ സാധിക്കും. സെക്കന്‍ഡില്‍ ദശലക്ഷക്കണക്കിന് പിക്‌സലുകള്‍ പ്രൊസസ് ചെയ്യുന്ന 16 ബിറ്റ് എന്‍ജിനാണ് ഇതിനായി ഉപയോഗിക്കുന്നത്. 


ക്വാല്‍കോം സ്‌നാപ്ഡ്രാഗന്‍ 636 മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് നോക്കിയ 7.1ല്‍ ഉപയോഗിക്കുന്നത.് എച്ച്ഡിആര്‍ കണ്ടന്റുകള്‍ എളുപ്പം സ്ട്രീം ചെയ്യാന്‍ ഇത് സഹായിക്കുന്നു. മകിച്ച ഗ്രാഫിക് പെര്‍ഫോര്‍മന്‍സ്, ബാറ്ററി ആയുസ് എന്നിവയോടെ കണ്ടന്റുകള്‍ ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കുന്നു. ടൈപ്-സി യൂഎസ്ബി ഉപയോഗിച്ചാണ് ചാര്‍ജിങ്. ഇത് 30 മിനിറ്റിനകം ബാറ്ററിയുടെ 50 ശതമാനം തിരികെ നിറക്കുന്നു. 


പ്രിമിയം ഡിസൈന്‍
എന്‍ജിനിയറിങ് മികവിനൊപ്പമുള്ള രൂപചാതുരിയാണ് നോക്കിയ 7.1ന്റെ മറ്റൊരു പ്രത്യേകത. സമഗ്ര ഗുണമേന്മ, നിലവാരമുള്ള വസ്തുക്കളുടെ ഉപയോഗം എന്നിവ ഇതിനെ വേറിട്ടതാക്കുന്നു. ആഭരണങ്ങളിലും മികച്ച ടൈംപീസുകളിലും ഉപയോഗിക്കുന്ന ഡിസൈനിങ് സാങ്കേതികത നോക്കിയ 7.1ന്  വ്യത്യസ്ത ലോഹക്കൂട്ടുകളില്‍ ആകര്‍ഷകമായ രൂപഭംഗി നല്‍കുന്നു. ഗ്ലാസ് റിഫ്രാക്ഷന്‍ വഴി ഫോണിന് അഗാധതയും സമൃദ്ധിയുമുള്ള വര്‍ണപ്രദര്‍ശനം സാധ്യമാക്കുന്നു. ഡുവല്‍ ആനൊഡൈസ്ഡ് അലൂമിനിയം, ഡയമണ്ട്കട്ട് വര്‍ണ പാര്‍ശ്വങ്ങള്‍ എന്നിവ ഫോണിനെ കൂടുതല്‍ അലംകൃതമാക്കുന്നു. 


വലിയൊരു ഹാന്‍ഡ്‌സെറ്റ് കൈയില്‍വെക്കാതെത്തന്നെ മികച്ചൊരു അനുഭവം പ്രദാനം ചെയ്യുന്നു എന്നതാണ് 7.1ന്റെ പ്രത്യേകത. ഒതുക്കമുള്ള ഈ ഹാന്‍ഡ്‌സെറ്റ് സുഖമായി പോക്കറ്റില്‍ സൂക്ഷിക്കാം. 6000 സീരീസ് അലൂമിനിയം സിഎന്‍സി യന്ത്രനിര്‍മിത ഫ്രെയിമും ഡൈകാസ്റ്റ് മെറ്റല്‍ സെന്ററും ഫോണിന് എപ്പോഴും ഉറപ്പ് പ്രദാനം ചെയ്യുന്നു. 


അത്യാധുനിക ചിത്രീകരണം
പ്രകാശം കൂടുമ്പോഴും മങ്ങുമ്പോഴും ഏറ്റവും മികച്ച ദൃശ്യങ്ങള്‍ വേഗത്തിലും കൃത്യതയിലും നല്‍കുവാന്‍ പാകത്തിലുള്ള ഓട്ടോഫോക്കസ് സംവിധാനം ഉള്‍പ്പെടെ 2പിഡി സംവിധാനമുള്ള സെയ്‌സ്  ഒപ്റ്റിക്‌സ് 12എംപി/5എംപി ഡ്യുവല്‍ ക്യാമറയാണ് നോക്കിയ 7.1ല്‍ ഉള്ളത്. സുഹൃത്തുക്കള്‍ക്കും അനുവാചകര്‍ക്കുമായി പങ്കുവെക്കാന്‍ പാകത്തില്‍ എച്ച്ഡിആര്‍ ഫൊട്ടൊഗ്രഫിയില്‍ വ്യക്തതയും സൂക്ഷ്മതയുമുള്ള ചിത്രങ്ങളാണ് ക്യാമറ നല്‍കുക. ബൊക്കെ മോഡ് സപ്പോര്‍ട്ട് ചെയ്യുന്ന പിന്‍ക്യാമറയും ഫ്രണ്ട് പോര്‍ട്രെയ്റ്റ് ക്യാമറയും അനായാസം ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ നല്‍കുന്നു. ഇലക്‌ട്രൊണിക് ഫിലിമിങ് സ്റ്റെബിലൈസേഷന്‍ സംവിധാനം ഉപയോഗിക്കുന്നതിനാല്‍ വിറയലില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്താമെന്നതും പ്രത്യേകതയാണ്. 
പ്രൊ ക്യാമറ മോഡില്‍ വൈറ്റ് ബാലന്‍സ്, ഐഎസ്ഒ, ഫോക്കസ്, ഷട്ടര്‍ സ്പീഡ് തുടങ്ങിയവ നിയന്ത്രിക്കാവുന്ന യുഐ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് നോക്കിയ 7.1 സ്മാര്‍ട്ട്‌ഫോണ്‍. ആനിമേറ്റഡ് ത്രിഡി ദൃശ്യങ്ങള്‍, മാസ്‌കുകള്‍, ഫില്‍ട്ടറുകള്‍ എന്നിവ ഉപയോഗിക്കുന്നതിനായി മുഖം തിരിച്ചറിയുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികത ഉപയോഗിക്കുന്നു.  ഫെയ്‌സ്ബുക്കിലും യുട്യൂബിലും യഥാസമയം ദൃശ്യങ്ങള്‍ ലൈവായി സ്ട്രീം ചെയ്യാനുള്ള വണ്‍ടച്ച് സംവിധാവും ഉണ്ട്. ഗൂഗ്ള്‍ ലെന്‍സിലേക്കും മോഷന്‍ ഫോട്ടൊസിലേക്കും ദൃശ്യങ്ങള്‍ അപ്പപ്പോള്‍ നല്‍കാം. 


ശുദ്ധവും സുരക്ഷിതവും നൂതനവുമായ ആന്‍ഡ്രൊയ്ഡ്
ഗൂഗ്ള്‍ പിന്തുണയോടെ മികച്ച നിലവാരമുള്ള സോഫ്റ്റ് വെയര്‍ അനുഭവം പ്രദാനം ചെയ്യുന്ന ആന്‍ഡ്രൊയ്ഡ് വണ്‍ ഫാമിലിയാണ് നോക്കിയ 7.1  സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കുന്നത്. മികച്ച സ്റ്റോറേജ്, സുദീര്‍ഘമായ ബാറ്ററി ആയുസ് തുടങ്ങിയവയും ഏറ്റവും പുതിയ എഐ സാങ്കേതികതയും നോക്കിയയുടെ പ്രത്യേകത തന്നെ. 
ആന്‍ഡ്രൊയ്ഡ് വണ്‍ പ്രോഗ്രാം ഉറപ്പു നല്‍കുന്ന മൂന്നു വര്‍ഷ സുരക്ഷാ സംവിധാനങ്ങള്‍ നോക്കിയ 7.1 ഉപയോക്താക്കള്‍ക്കു നല്‍കുന്നു. ഗൂഗ്‌ളിന്റെ ഏറ്റവും പുതിയ ഒഎസ് ഉപയോഗിക്കാനായി ആന്‍ഡ്രൊയ്ഡ്9പൈ ഫോണില്‍ സംവിധാനിച്ചിട്ടുണ്ട്. ആന്‍ഡ്രൊയ്ഡ് വണ്ണിലും ഗൂഗ്ള്‍ പിക്‌സെല്‍ ഫോണിലും മാത്രം ലഭ്യമാകുന്ന പുതിയ സവിശേഷതയായ ആപ് ആക്ഷന്‍സ് ആന്‍ഡ്രൊയ്ഡ്9പൈയില്‍ ഉപയോഗിക്കുന്നു. 


മാല്‍വെയര്‍ സംരക്ഷണത്തിനായി എല്ലാ ആപുകളും ഗൂഗ്ള്‍ പ്ലേ സ്‌കാന്‍ ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ഏറ്റവും സുരക്ഷിതമായി നോക്കിയ 7.1നെ ഉപയോഗിക്കാം. ഗൂഗ്ള്‍ അസിസ്റ്റന്റ്, ഗൂഗ്ള്‍ ഫോട്ടൊസ് തുടങ്ങിയവയും ഉപയോഗപ്പെടുത്താം. 

ലഭ്യതയും ഓഫറുകളും 
ഗ്ലോസ് മിഡ്‌നൈറ്റ് ബ്ലൂ, ഗ്ലോസ് സ്റ്റീല്‍ കളറുകളില്‍ നോക്കിയ 7.1 ഡിസംബര്‍ ഏഴു മുതല്‍ ലഭ്യമായിരിക്കും. 19,999 രൂപയാണ് വില. പ്രമുഖ റിട്ടെയ്ല്‍ ഷോപ്പുകളിലും നോക്കിയ.കോം/ഫോണ്‍സ് സൈറ്റിലും 7.1 ഫോണ്‍ ലഭ്യമാണ്. 199 രൂപ മുതലുള്ള എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് 1ടിബി 4ജി ഡാറ്റ സൗജന്യമായിരിക്കും.  499 രൂപ മുതലുള്ള പ്ലാനുകള്‍ക്ക് ഇതൊടൊപ്പം  120 ജിബിയും മൂന്നു മാസ നെറ്റ്ഫ്‌ളിക്‌സും ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷ്‌നും ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പൈന്‍ലാബ്‌സിലൂടെ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് 10% കാഷ് ബാക്കും ലഭിക്കുന്നതാണ്. 

എച്ച്എംഡി ഗ്ലോബലിനെപ്പറ്റി
നോക്കിയ ഫോണുകളുടെ ഗൃഹമാണ് ഫിന്‍ലന്‍ഡിലെ എസ്പൂ ആസ്ഥാനമായ എച്ച്എംഡി ഗ്ലോബല്‍. ഉപഭോക്താക്കളുടെയും വിലയുടെയും വ്യത്യസ്തതയ്ക്ക് അനുസരിച്ച്  സ്മാര്‍ട്ട് ഫോണുകളും ഫീച്ചര്‍ ഫോണുകളും എച്ച്എംഡി രൂപകല്‍പ്പന ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. നോക്കിയ ഫോണുകളുടെയും ടാബ്ലെറ്റുകളുടെയും ഏക ലൈസന്‍സിയാണ് ആധുനികത, ഗുണമേന്‍മ എന്നിവയിലൂന്നി പ്രവര്‍ത്തിക്കുന്ന എച്ച്എംഡി. 

 
നോക്കിയ കോര്‍പ്പറേഷന്റെ രജിസ്റ്റേഡ് ട്രെയ്ഡ്മാര്‍ക്കാണ് നോക്കിയ. ആന്‍ഡ്രൊയ്ഡ് വണ്‍, ഗൂഗ്ള്‍ തുടങ്ങിയവ ഗൂഗ്ള്‍ എല്‍എല്‍എസിയുടെ ട്രെയ്ഡ് മാര്‍ക്ക് ആണ്. മൊന്‍ഡെലെസ് ഇന്റര്‍നാഷനല്‍ ഇന്‍കോര്‍പ്പറേറ്റിന്റെ ട്രെയ്ഡ് മാര്‍ക്കാണ് ഒറിയൊ. മറ്റു പ്രൊഡ്ക്റ്റ് നെയിമുകള്‍ അതത് ഉടമകളുടെതാണ്.

നോക്കിയയുടെ 8.1 ഇന്ത്യയില്‍ ഡിസംബര്‍ 10നെത്തും.ഡിസംബര്‍ 6നെത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.
 

Nokia 7.1 launched in Indian market, specifications and price in India

RECOMMENDED FOR YOU:

no relative items