നവരാത്രി,ദീപാവലി നാളുകളില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗീത നിശയുടെ വിജയത്തെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ സംഗീത ആപ്പായ വിങ്ക് മ്യൂസിക്ക് 24 മുതല്‍ 27വരെ ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ടോണി കക്കാര്‍, യൂഫോറിയ, ഡിജെ അലി മെര്‍ച്ചന്റ്, നിഖിത ഗാന്ധി, സനം തുടങ്ങിയവരുടെ തല്‍സമയ പരിപാടി സംഘടിപ്പിക്കുന്നു.
ആരാധകര്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട താരങ്ങള്‍ക്കൊപ്പം തല്‍സമയ പരിപാടി ആസ്വദിച്ച് വീടിന്റെ സുരക്ഷയിലിരുന്ന് വിങ്ക് സ്റ്റേജില്‍ 2021നെ സ്വാഗതം ചെയ്യാം. വിങ്ക് സ്റ്റേജിന്റെ പരസ്പര വിനിമയ യുഎക്‌സിലൂടെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാം. ഗാനങ്ങള്‍ ആവശ്യപ്പെടാം, താരങ്ങളുമായി തല്‍സയം സംവദിക്കാം.
എയര്‍ടെല്‍ വരിക്കാരാകാത്തവര്‍ക്കും വിങ്ക് സ്റ്റേജ് ലഭ്യമാകും. താല്‍പര്യമുള്ള ആര്‍ക്കും വിങ്ക് മ്യൂസിക്ക് (ഐഒഎസ്, ആന്‍ഡ്രോയിഡ്) ഡൗണ്‍ലോഡ് ചെയ്ത് ആസ്വദിക്കാം. വിങ്ക് പ്രീമിയത്തിന്റെ 29 രൂപയുടെ ഒരു മാസത്തെ വരിസംഖ്യ അടച്ചാല്‍ നാലു ദിവസത്തെ മുഴുവന്‍ പരിപാടികളും ലഭ്യമാകും. എല്ലാ എയര്‍ടെല്‍ താങ്ക്‌സ്, വിങ്ക് മ്യൂസിക്ക് പ്രീമിയം വരിക്കാര്‍ക്കും സംഗീത നിശ സൗജന്യമായി ലഭിക്കും. ടാബ്ലറ്റുകളും സ്മാര്‍ട്ട്‌ഫോണുകളും കൂടാതെ വെബിലൂടെയും (പിസികള്‍ക്ക്) ലഭ്യമാകും.
വിങ്ക് സ്റ്റേജ് ഓണ്‍ലൈന്‍ സംഗീത നിശകളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി, ഉപയോക്താക്കളില്‍ നിന്നും മികച്ച ഫീഡ്ബാക്കാണ് ലഭിച്ചതെന്നും ദീപാവലി സംഗീത നിശയ്ക്ക് ഒരു ലക്ഷം ഉപയോക്താക്കളെയാണ് ലഭിച്ചതെന്നും ആരാധകരുടെയും താരങ്ങളുടെയും പരിമിതികളെല്ലാം ഈ ഫോര്‍മാറ്റ് തകര്‍ത്തെന്നും താരങ്ങളുടെ ആവേശത്തില്‍ തങ്ങള്‍ ഞെട്ടിയെന്നും ന്യൂ ഇയര്‍ ആഘോഷത്തോടെ ഉപയോക്താക്കളുടെ പിന്തുണ 2021ലേക്ക് കൂടി തുടരുമെന്നാണ് കരുതുന്നതെന്നും ഇത് പ്രത്യേക അനുഭവം പകരുമെന്നും വിങ്ക് സിഇഒ ആദര്‍ശ് നായര്‍ പറഞ്ഞു.
ഡിസംബര്‍ 24ന് വൈകീട്ട് ഏഴിന് ടോണി കക്കാര്‍, 25ന് യൂഫോറിയ, 26ന് ഡിജെ അലി മെര്‍ച്ചന്റ്, 27ന് ആറിന് നിഖിത ഗാന്ധിയും ഏഴിന് സനവും പരിപാടികള്‍ അവതരിപ്പിക്കും.
തടസമില്ലാത്ത ഓണ്‍ലൈന്‍ പരിപാടികള്‍ ലഭ്യമാക്കുന്നതിനായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വിങ്ക് സ്റ്റേജ് ഇതുവരെ 40ലധികം സംഗീതജ്ഞരെ അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ അവസരം നല്‍കി ശാക്തീകരിച്ചിട്ടുണ്ട്.
പ്രയാസമേറിയ ഈ കാലത്തും ആളുകളെ സന്തോഷിപ്പിക്കാനായി അടുത്ത ആറു മാസത്തേക്ക് നിരവധി ഓണ്‍ലൈന്‍ പരിപാടികളാണ് വിങ്ക് മ്യൂസിക്ക് ഒരുക്കുന്നത്.