ഓട്ടോപ്ലേ ആഡുകളെ നിശബ്ദമാക്കാന്‍ ഗൂഗിളിന്റെ പുതിയ ഫീച്ചര്‍

NewsDesk
ഓട്ടോപ്ലേ ആഡുകളെ നിശബ്ദമാക്കാന്‍ ഗൂഗിളിന്റെ പുതിയ ഫീച്ചര്‍

ഗൂഗിള്‍ ആഡ് സെറ്റിംഗ്‌സില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി പുതിയ പതിപ്പ് പുറത്തിറക്കി. വീഡിയോ ആഡുകള്‍ സ്ഥിരമായി നിശബ്ദമാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍.റിമൈന്‍ഡര്‍ ആഡ്‌സ് എന്നാല്‍ ഉപയോക്താക്കളുടെ സെര്‍ച്ച് ഹിസ്റ്ററി അനുസരിച്ച് സെര്‍ച്ച് ചെയ്ത ഉല്പന്നങ്ങളുടെ റിമൈന്‍ഡറുകള്‍ വരുന്നതാണ്.ഇതിന്റെ ശബ്ദം പുതിയ ഫീച്ചര്‍ ഉപയോഗിച്ച് മ്യൂട്ട് ചെയ്യാന്‍ സാധിക്കും.

അടുത്തുതന്നെ ഈ ഫീച്ചര്‍ യൂട്യൂബ്, സെര്‍ച്ച്, ജിമെയില്‍ എന്നിവയിലേക്കും എക്സ്റ്റന്റ് ചെയ്യാന്‍ പ്ലാന്‍ ഉണ്ട്. ഡാറ്റ പ്രൈവസി ആന്റ് ട്രാന്‍സ്പാരന്‍സ പ്രൊഡക്ട് മാനേജര്‍ ജോണ്‍ ക്രാഫ്കിക്ക് ഒരു ബ്ലോഗ് പോസ്റ്റില്‍ കഴിഞ്ഞ ആഴ്ച പറയുകയുണ്ടായി.

ക്രോം 64 ബ്രൗസറിന്റെ വിന്‍ഡോസ്, മാക്, ലിനക്‌സ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.ഈ ഫീച്ചര്‍ ഉപയോഗിക്കാനായി ഉപയോക്താക്കള്‍ സെര്‍ച്ച് ബോക്‌സിലെ വെബ്‌സൈറ്റ യുആര്‍എല്ലിന് തൊട്ടുമുന്നിലായുള്ള 'view site information' എന്ന ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ അതില്‍ വീഡിയോകള്‍ മ്യൂട്ട് ചെയ്യാനുള്ള ഒപ്ഷനുകള്‍ കാണാം. നേരത്തെ മ്യൂട്ട് ടാബ് എന്ന ഫീച്ചര്‍ ഉണ്ടായിരുന്നു. അതിനു പകരമായാണ് പുതിയ ഫീച്ചര്‍.

മെല്‍റ്റ്ഡൗണ്‍, സ്‌പെക്ടര്‍ തുടങ്ങിയ പ്രൊസസര്‍ പ്രശ്‌നങ്ങള്‍ക്കെതിരെയുള്‌ല സുരക്ഷയും പുതിയ അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

mute option for autoplaying advertisements in google chrome new version

RECOMMENDED FOR YOU:

no relative items