ഹോട്ടസ്റ്റാര്‍ വിഐപി മെമ്പര്‍ഷിപ്പ് ഒരു വര്‍ഷത്തേക്ക് 365രൂപ

NewsDesk
ഹോട്ടസ്റ്റാര്‍ വിഐപി മെമ്പര്‍ഷിപ്പ് ഒരു വര്‍ഷത്തേക്ക് 365രൂപ

ഹോട്ട്്‌സ്റ്റാര്‍ വിഐപി മെമ്പര്‍ഷിപ്പ് ഇന്ത്യയില്‍, ഉപയോക്താക്കള്‍ക്ക് വാര്‍ഷികവരിസംഖ്യ 365രൂപയില്‍. നിലവിലുള്ള വാര്‍ഷിക, മാസ പാക്കേജുകള്‍ക്കൊപ്പം തന്നെ പുതിയ പ്ലാനും ലഭ്യമാകും. എന്നാല്‍ ഒറിജിനല്‍ പാക്കേജില്‍ നിന്നു വ്യത്യസ്തമായി വിഐപി സബ്‌സ്‌ക്രിപ്ഷനില്‍ കണ്ടന്റ് ലിമിറ്റ് ഉണ്ട്. ഹോട്ട്‌സ്റ്റാര്‍ സ്‌പെഷല്‍ ലേബല്‍, സ്റ്റാര്‍ നെറ്റ്വര്‍ക്ക് സീരിയല്‍, ലൈവ് സ്‌പോര്‍ട്ട്‌സുകള്‍ എന്നിവയാണ് ലഭിക്കുക. ഹോട്ടസ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന്ിലുള്ള കണ്ടന്റുകള്‍ സപ്പോര്‍ട്ടിംഗ് ഉപകരണങ്ങളിലെല്ലാം ലഭ്യമാകും. മൊബൈല്‍, കമ്പ്യൂട്ടര്‍, ടിവി എന്നിവയിലെല്ലാം. ഹോട്ടസ്റ്റാര്‍ വിഐപി സബ്‌സ്‌ക്രൈബേഴ്‌സിനായി പേ ബൈ കാഷ് പേമെന്റ് ഒപ്ഷനും ഹോട്ട്‌സ്റ്റാര്‍ നല്‍കുന്നു.


ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ലിക്‌സ് എന്നിവയുമായുള്ള മത്സരത്തിന്റെ ഭാഗമായി ഹോട്ടസ്റ്റാര്‍ ഹോട്ടസ്റ്റാര്‍ സ്‌പെഷല്‍സ്,സ്റ്റാര്‍ നെറ്റ് വര്‍ക്ക് സീരിയലുകള്‍, എന്നിവയെല്ലാം 6മണിക്ക് ടെലിവിഷനില്‍ ബ്രോഡ്കാസ്റ്റ് ചെയ്യും മുമ്പായി കാണാനാവും. വിവോ ഐപിഎല്ഡ, ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ്, ഫോര്‍മുല 1, പ്രീമിയര്‍ ലീഗ് തുടങ്ങി ലൈവ് സ്‌പോര്‍ട്‌സ് ടെലികാസ്റ്റും ഹോട്ട്‌സ്റ്റാര്‍ വിഐപിയില്‍ ലഭ്യമാകും. വര്‍ഷത്തില്‍ 365രൂപയ്ക്ക് ദിവസം 1രൂപയ്ക്കാണ് ഇതെല്ലാം ലഭ്യമാകുക.


ഓഫ്‌ലൈനില്‍ കാണാനായി സബ്‌സ്‌ക്രൈബേഴ്‌സിന് ഡൗണ്‍ലോഡ് ഓപ്ഷനും വിഐപി മോഡല്‍ നല്‍കുന്നു. അതായത് ഹോട്‌സ്റ്റാര്‍ വിഐപിയില്‍ ഗെയിം ഓഫ് ത്രോണ്‍സ്, ഫ്രണ്ട്‌സ് ദ ഫ്‌ലാഷ് തുടങ്ങിയ അമേരിക്കന്‍, ഇന്റര്‍നാഷണല്‍ ഷോകള്‍, മൂവീസ, എന്നിവ ലഭ്യമാവുകയില്ല.

ഹോട്‌സ്റ്റാര്‍ എല്ലാ വാര്‍ഷിക സ്‌പോര്‍ട്ട്‌സ് പ്ലാനുകളും ഹോട്‌സ്റ്റാര്‍ വിഐപിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട. കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കാതെ തന്നെ.ഹോട്‌സ്റ്റാര്‍ പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് പുതിയ വിഐപി ആസസും അമേരിക്കന്‍, ഇന്റര്‍നാഷണല്‍ ഷോകള്‍, സിനിമകള്‍ എന്നിവയും ലഭിക്കും.


ഇന്ത്യയില്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്രൊസസ് എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഹോട്‌സ്റ്റാര്‍ പേ ബൈ ക്യാഷ് ഒപ്ഷനും നല്‍കുന്നു. ഹോട്‌സ്റ്റാര്‍ വിഐപി മെമ്പര്‍ഷിപ്പ് കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ സബ്‌സ്‌ക്രൈബേഴ്‌സിന് വീട്ടില്‍ വന്നു ചാര്‍ജ്ജ് കളക്ട് ചെയ്യാനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകും. ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍,നെറ്റ്ബാങ്കിംഗ്, പേടിം,യുപിഐ എന്നിവയിലൂടെയും കസ്റ്റമേഴ്‌സിന് പണം അടയക്കാനാവും.
 

hotstar vip subscription at 365Rs for 1 year

RECOMMENDED FOR YOU: