ആമസോണ്‍ പ്രൈം റീഡിംഗ്, ആമസോണ്‍ പ്രൈം മെമ്പേഴ്‌സിനായുള്ള ഒരു സേവനം ഇന്ത്യയിലും ആരംഭിച്ചു. കൂടുതലായി കാശ് മുടക്കാതെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രൈബേഴ്‌സിന് 100 ലധികം ഇബുക്കുകള്‍ വായിക്കാം. കിന്‍ഡില്‍ അണ്‍ലിമിറ്റഡ് സെപ്തംബര്‍ 2015ന് ഇന്ത്യയില്‍ ആരംഭിച്ചതുമായി സഹകരിച്ചാണ് ഇത്. കിന്‍ഡില്‍ ഉപയോഗിച്ച് മാസത്തില്‍ 150രൂപ റീചാര്‍ജ്ജില്‍ മില്ല്യണിലധികം ഇബുക്കുകല്‍ വായിക്കാനാവും. സ്റ്റാന്റ് എലോണ്‍ കിന്‍ഡില്‍ കൂടാതെ ആമസോണ്‍ പ്രൈം കസ്റ്റമേഴ്‌സിന് 100ലധികം ബുക്കുകള്‍ ഓഫറിന്റെ ഭാഗമായി ലഭിക്കും. പ്രൈം റീഡിംഗ് മോഡലില്‍ ആമസോണ്‍ സാഹിത്യം, ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, റൊമാന്‍സ്, കോമിക്‌സ് തുടങ്ങി ഇന്ത്യന്‍ പ്രാദേശീക ഭാഷകളിലെ ബുക്കുകളും ലഭിക്കും. ഹാരി പോട്ടര്‍, ഫിലോസഫേഴ്‌സ് സ്റ്റോണ്‍ തുടങ്ങിയ ജെ കെ റൗളിംഗ് ബുക്കും, ആമിഷിന്റെ ഇമ്മോര്‍ട്ടല്‍സ് ഓഫ് മെഹുല, വണ്‍ ഇന്ത്യന്‍ ഗേള്‍ - ചേതന്‍ ഭഗത്, രാഹുല്‍ ബദാമിയുടെ ഓപ്പറേഷന്‍ ഡീപ്പ് സ്‌ട്രൈക്ക് എന്നിവയും ഇക്കൂട്ടത്തിലുണ്ട്.
കിന്‍ഡില്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ രാജീവ് മേത്ത ഒരു പ്രസ് സ്റ്റേന്റ്‌മെന്റില്‍ പറഞ്ഞിരിക്കുന്നത്, പ്രൈം റീഡിംഗ് വായന എന്ന ശീലത്തെ വളര്‍ത്താന്‍ ഉപകരിക്കുമെന്നാണ്. മിനിറ്റുകള്‍ കൊണ്ട് അധിക ചിലവൊന്നുമില്ലാതെ തന്നെ പ്രൈം റീഡിംഗ് വഴി ഇഷ്ടമുള്ള ബുക്കുകള്‍ പ്രൈം മെമ്പേഴ്‌സിന് ഇനി വായിക്കാനാവും.
ആമസോണ്‍ പ്രൈം മെമ്പേഴ്‌സിന് നേരിട്ട് പ്രൈം റീഡിംഗ് അവരുടെ കിന്‍ഡില്‍ ഇബുക്ക് റീഡര്‍ വഴിയോ ആന്‍ഡ്രോയിഡിലേയോ ഐഓഎസിലേയോ കിന്‍ഡില്‍ ലൈറ്റ് ആപ്പ് മുഖേനയോ കണ്ടെത്താം. ആമസോണ്‍ ഇന്ത്യ സൈറ്റിലെ ഡെഡിക്കേറ്റഡ് പ്രൈം റീഡിംഗ് സെക്ഷനിലെത്തി വേണ്ട ബുക്ക് ഡൗണ്‍ലോഡ് ചെയ്യാം.
ഒരിക്കല്‍ പ്രൈം അക്കൗണ്ടില്‍ സൈന്‍ ചെയ്താല്‍ , തന്നിരിക്കുന്ന ലിസ്റ്റിലുള്ള ബുക്കുകള്‍ റീഡ് ഫോര്‍ ഫ്രീ ബട്ടണില്‍ അമര്‍ത്തി വായിക്കാവുന്നതാണ്. ഐഓഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെ ആമസോണ്‍ ആപ്പ് വഴിയും പ്രൈം റീഡിംഗ് സെക്ഷന് ആസസ് ഉണ്ടാവും. ഇംഗ്ലീഷ് ബുക്കുകള്‍ക്ക് പുറമെ, ഹിന്ദി, മറാത്തി, തമിഴ് ബുക്കുകളും ലഭ്യമാണ്. കിന്‍ഡില്‍ ഫീച്ചറുകളായ ഹൈലൈറ്റ്‌സ്, ഡിക്ഷണറി, സെര്‍ച്ച, വിസ്പര്‍സിങ്ക് തുടങ്ങിയവ പ്രൈം റീഡിംഗ് സെര്‍വീസിലുമുണ്ടാവും. റിവ്യൂ ചെയ്യാനും മറ്റുള്ളവരുടെ റിവ്യൂ വായിക്കാനുമുള്ള സൗകര്യവുമുണ്ടാവും.
ആമസോണ്‍ പ്രൈം മെമ്പേഴ്‌സിന് സൗജന്യമായ ഫാസ്റ്റ് ഡെലിവറി, സിനിമകള്‍, ടിവി സീരീസ് സംഗീതം എന്നിവയെല്ലാം നല്‍കി വരുന്നുണ്ട്. പ്രൈം റീഡിംഗ് മറ്റൊരു സൗജന്യസേവനമായി പ്രൈം മെമ്പേഴ്‌സിന് ലഭിക്കും.