ആമസോൺ പ്രൈമും എയർടെലും ചേർന്ന് പ്രൈം വീഡിയോ മൊബൈൽ എഡിഷൻ അവതരിപ്പിച്ചു. പ്ലാനുകൾ 89രൂപമുതൽ തുടങ്ങും.
ഒരു മൊബൈൽ ഫോണില്‍ മാത്രമായിരിക്കും കാണാനാവുക. എസ്ഡി ക്വാളിറ്റിയിലുള്ള വീഡിയോകൾ ആസ്വദിക്കാം.
എയർടെൽ പ്രീപെ്ഡ് പ്ലാനുകൾക്കൊപ്പം പ്രൈംവീഡിയോ പ്ലാനും ലഭിക്കും. എയർടെൽ താങ്ക്സ് ആപ്പിലൂടെ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ എടുക്കാനാവും. ഇതിനായി ഫോൺ നമ്പർ നൽകിയാൽ മതി. ഇവയ്ക്ക് ഒരു മാസം വാലിഡിറ്റി ആണുണ്ടാവുക.
നിലവിൽ ഇന്ത്യയിൽ മാത്രമാണ് മൊബൈൽ എഡിഷൻ അവതരിപ്പിച്ചിട്ടുള്ളത്. ജനുവരി 13മുതൽ ഈ അനുകൂല്യം ലഭ്യമാണ്.
ആമസോൺ മൊബൈൽ ഓൺലി സബ്സ്ക്രിപ്ഷൻ ഒപ്ഷൻ മറ്റു പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ലഭിക്കും. 89രൂപ മുതൽ 2698രൂപ വരുന്ന വാർഷിക പ്ലാൻ വരെയുണ്ട്.വലിയ പ്ലാനുകളായ 2698രൂപ, 599രൂപ, 448രൂപ പ്ലാനുകൾക്കൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും ലഭിക്കും.
ആമസോൺ പ്രൈം പ്ലാനിന്‍റെ മറ്റു ആനുകൂല്യങ്ങൾ മൊബൈൽ ഓണ്‍ലി പ്ലാനിൽ ലഭ്യമാവുകയില്ല. സിനിമകളും, പരിപാടികളും മറ്റും മാത്രമേ കാണാനാവൂ.
ഒറ്റ യൂസർ മാത്രമായിരിക്കും മൊബൈൽ ഓൺലി പ്ലാൻ ആക്ടീവാകുക. ടിവി, മറ്റു യൂസർമാർ, മറ്റ് ഉപകരണങ്ങൾ] എന്നിവയിലൊന്നും സ്ട്രീം ചെയ്യാനാവില്ല. എസ്ഡി വീഡിയോകൾ മാത്രമേ ലഭിക്കൂം. കൂടുതൽ ക്വാളിറ്റിയിലുള്ള വീഡിയോകൾ പ്രൈം മ്യൂസിക് സബ്സ്ക്രിപ്ഷൻ, ആമസോൺ വെബ്സൈറ്റിലെ ആസസ് എന്നിവയൊന്നും ലഭിക്കുകയില്ല.
നിലവിൽ എയർ ടെൽ ഒരു മാസത്തെ സൗജന്യ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്.