നോക്കിയ 5310 എക്‌സ്പ്രസ് മ്യൂസിക് ഫോണ്‍ 2020 വെര്‍ഷന്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. പുതിയ ഫീച്ചര്‍ ഫോണ്‍ പുതിയ അവതാരത്തിലാണെത്തിയിരിക്കുന്നതെങ്കിലും പഴയ മ്യൂസിക് ബട്ടണുകള്‍ അതേപടി തുടരുന്നു.
ഫോണിന്റെ വില 3399രൂപയാണ്, നോക്കിയ ഇന്ത്യ വെബ്‌സൈറ്റിലൂടെ ഫോണിന്റെ പ്രീബുക്കിംഗ് ആരംഭിച്ചു. നോക്കിയ 5310 ഓണ്‍ലൈന്‍ സെയില്‍ ജൂണ്‍ 23ന് ആമസോണ്‍ ഇന്ത്യയിലൂടെ ആരംഭിക്കും. ജൂലൈ 22മുതല്‍ ആയിരിക്കും ഫോണുകള്‍ റീട്ടെയില്‍ സ്‌റ്റോറുകളിലെത്തുക.
നോക്കിയ 5310, തിരിച്ചുവരവ് നടത്തുന്ന മറ്റൊരു നോക്കിയ ഫോണ്‍ ആണ്. എച്ച്എംഡി ഗ്ലോബല്‍ ക്ലാസിക് നോക്കിയ 3310, നോക്കിയ 8110 ബനാന ഫോണ്‍ എന്നിവയുടെ തിരിച്ചുവരവ് 2007ല്‍ നടത്തിയിരുന്നു.2007ല്‍ നോക്കിയ 5310 തിരിച്ചെത്തിയിരുന്നു. അതിന്റെ ഭാഗമായിരുന്നു പോപുലര്‍ എക്‌സ്പ്രസ് മ്യൂസിക് സീരീസ്.
മുന്‍ഗാമിയേക്കാളും കുറച്ചുകൂടി കട്ടിയുള്ളതാണ് നോക്കിയ 5310. വെള്ള/ ചുവപ്പ്, കറുപ്പ് / ചുവപ്പ് നിറങ്ങളില്‍ ലഭ്യമാണ്. വലത് വശത്തെ മ്യൂസിക് ബട്ടണുകള്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ രണ്ട് ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകളും, വയര്‍ലെസ് എഫ്എം റേഡിയോ, 3.5mm ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയുമുണ്ട്.
2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ, നോക്കിയ സീരീസ് 30+ സോഫ്‌റ്റ്വെയര്‍ ഫ്രണ്ട് എന്നിവയാണ്. 8എംബി റാം, 16എംബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയോടെയാണ് നോക്കിയ 5310 എത്തുന്നത്. മൈക്രോ എസ്ഡി കാര്‍ഡിലൂടെ 32ജിബി വരെ സപ്പോര്‍ട്ട് ചെയ്യും.
നോക്കിയ 5310യില്‍ റിമൂവബിള്‍ 1200എംഎഎച്ച് ബാറ്ററി, 20.7 മണിക്കൂര്‍ ടോക്ക് ടൈം ഓഫര്‍ ചെയ്യുന്നു. വിജിഎ റിയര്‍ ക്യാമറ, ഡ്യുവല്‍ സിം സപ്പോര്‍ട്ട്, വയര്‍ലെസ് എഫ്എം റേഡിയോ സപ്പോര്‍ട്ട്, ബില്‍റ്റ് ഇന്‍ എംപി3 പ്ലെയര്‍ എന്നിവയുമുണ്ട്.