പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്യാനുള്ള അവസാനതീയ്യതി ജൂണ്‍ 30

NewsDesk
പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്യാനുള്ള അവസാനതീയ്യതി ജൂണ്‍ 30

പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്യാനുള്ള അവസാനതീയ്യതി ജൂണ്‍ 30ന് അവസാനിക്കുകയാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് അവസാന പ്രസ് റിലീസില്‍ ഇക്കാര്യം പറയുന്നുണ്ട്. അവസാനദിവസമായിട്ടും ഇതുവരെയും തീയതി നീട്ടിയ പ്രഖ്യാപനമൊന്നും വന്നിട്ടില്ല. 


അവസാനതീയതി ആയിട്ടും പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കില്‍ ഉണ്ടാകാവുന്ന പരിണിതഫലങ്ങളെപറ്റി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമാര്‍ പറയുന്നത്, സെക്ഷന്‍ 139എഎ(2) ഇന്‍കംടാക്‌സ് ആക്ട് പ്രകാരം പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ അസാധുവാകും.


ജൂണ്‍ 30നകം പാന്‍ ആധാര്‍ ലിങ്ക് ചെയ്യാത്തവരെ ആദായനികുതി റിട്ടേണിംഗിന് അനുവദിക്കാതിരിക്കാനാണ് സാധ്യത. ഇതുവരെ റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ പാന്‍ ആധാര്‍ ലിങ്ക് ചെയ്യാത്ത പക്ഷം റിട്ടേണ്‍ അംഗീകരിക്കാതിരിക്കാനാണ് സാധ്യത. 


ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന വ്യവഹാരത്തില്‍ തീര്‍പ്പുണ്ടായാലേ പാന്‍ ആധാര്‍ വിഷയത്തിലും ഒരു തീരുമാനമുണ്ടാകൂ എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതെങ്ങനെ
2017ലാണ് നിലവിലുള്ള പാന്‍കാര്‍ഡും ആധാര്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവെത്തിയത്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരും അല്ലാത്തവരും ഇക്കാര്യം ചെയ്തിരിക്കണം. പുതിയ പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ വ്യക്തി അവരുടെ ആധാര്‍വിവരങ്ങള്‍ അപേക്ഷയില്‍ നല്‍കണം.


എങ്ങനെ ചെയ്യാം
ഇന്‍കംടാക്‌സ് ഇ ഫയലിംഗ് വെബ്‌സൈറ്റിലെ രജിസ്‌ട്രേഡ് യൂസര്‍ ആണെങ്കില്‍
ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരാണെങ്കില്‍, പാന്‍ ആധാറുമായി ലിങ്ക് ചെയ്യിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. 


ആധാര്‍ കാര്‍ഡ് പാന്‍കാര്‍ഡ് ലിങ്ക് ചെയ്തിട്ടുണ്ടോന്ന് ചെക്ക് ചെയ്യാന്‍ ഇന്‍കംടാക്്‌സ് ഫയലിംഗ് വെബ്‌സൈറ്റ് ഉപയോഗിക്കാം. www.incometaxindiaefiling.gov.in


വെബ്‌സൈറ്റിലേക്ക് പാന്‍കാര്‍ഡ്, പാസ്‌വേര്‍ഡ്, ഡേറ്റ് ഓഫ് ബര്‍ത്ത് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തതിന് ശേഷം പ്രൊഫൈല്‍ സെറ്റിംഗ്‌സ് ടാബില്‍ ലിങ്ക് ആധാര്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. 
സ്‌ക്രീനില്‍ പാന്‍ കാര്‍ഡ് ആധാര്‍നമ്പറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന മെസേജ് കാണിക്കും.


പാന്‍കാര്‍ഡ് ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ അവിടെ വരുന്ന ഫോമില്‍ പേര്, ഡേറ്റ് ഓഫ് ബര്‍ത്ത്, ജെന്‍ഡര്‍ എന്നിവ പാന്‍കാര്‍ഡിലെ പോലെ ചേര്‍ക്കുക.ആധാര്‍ നമ്പരും സ്‌ക്രീനിലെ ക്യാപ്ച്ചകോഡും അടിച്ച ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


സബ്മിററ് ചെയ്ത് കഴിഞ്ഞാല്‍ സക്‌സസ് മെസേജ് സ്‌ക്രീനില്‍ വരും.


നോണ്‍ രജിസ്‌ട്രേഡ് ഉപയോക്താക്കള്‍ക്ക്
ഇ ഫയലിംഗ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക്, പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇഫയലിംഗ് വെബ്‌സൈറ്റിന്റെ ഹോം പേജില്‍ ലിങ്ക് നല്‍കിയിട്ടുണ്ട്. ഇന്‍കം ടാക്‌സ് വെബ്‌സൈറ്റിലും ലിങ്ക് നല്‍കിയിട്ടുണ്ട്. 
ലിങ്ക് ആധാര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. വരുന്ന ഫോമില്‍ പാന്‍, ആധാര്‍ നമ്പര്‍, പേര് എന്നിവ ആധാറിലെ പോലെ കൊടുക്കുക.


ആധാര്‍കാര്‍ഡില്‍ ഇയര്‍ ഓഫ് ബര്‍ത്ത് മാറ്റമുള്ളവര്‍ അതിനായുള്ള ഒപ്ഷനില്‍ ടിക് ചെയ്യണം.
ക്യാപ്ച കോഡ് രേഖപ്പെടുത്തി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. സബ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ സക്‌സസ് മെസേജ് കാണിക്കും.

Pancard and Aadhaar linking last date is on June 30

RECOMMENDED FOR YOU: