മൊബൈല്‍ നമ്പര്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാനുള്ള ഒരുക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. വണ്‍ടൈം പാസ് വേര്‍ഡ്, ഐവിആര്‍എസ് സംവിധാനം, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയിലൂടെയെല്ലാം മൊബൈല്‍ ആധാര്‍ വെരിഫിക്കേഷന്‍ നടത്താം.
നിലവില്‍ ടെലികോം കമ്പനികളുടെ കസ്റ്റമര്‍ സര്‍വ്വീസ് ഓഫീസുകളില്‍ നിന്നോ മൊബൈല്‍ റീടെയില്‍ ഷോപ്പുകളില്‍ നിന്നോ നേരിട്ട് ആണ് ആധാര്‍ ബന്ധിപ്പിക്കാനാവുക.
ഇതുവരെ 50കോടിയോളം മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം അടുത്ത ഫെബ്രുവരിയില്‍ അവസാനിക്കും.ടെലികോം കമ്പനികള്‍ നിരന്തരം മെസേജുകള്‍ കസ്റ്റമേഴ്‌സിന് അയയ്ക്കുന്നുണ്ട്.
എന്നാല്‍ മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധം നടക്കുന്നുണ്ട്. ഈ നടപടിക്കെതിരെയുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.