ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാത്തപക്ഷം സേവനം റദ്ദാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. 2018 ഫെബ്രുവരിയാണ് അവസാനസമയം നല്‍കിയിരിക്കുന്നത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ലോക്‌നീതി ഫൗണ്ടേഷന്‍ കേസിലാണ് സുപ്രീംകോടതി ഇത്തരത്തിലുള്ള ഉത്തരവിറക്കിയത്. ഉത്തരവ് നിലവില്‍ വന്ന് ഒരു വര്‍ഷത്തിനകം ഇത് നടപ്പാക്കണമെന്ന് എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആധാറും സിംകാര്‍ഡും യോജിക്കുമ്പോള്‍ മൊബൈല്‍ കമ്പനികള്‍ ആധാറിലെ ഡാറ്റ ദുരുപയോഗം ചെയ്യുമെന്ന പ്രശ്‌നത്തിനുത്തരമായി അത് സാധിക്കില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
മൊബൈല്‍ സേവനദാതാക്കളുടെ കസ്റ്റമര്‍ കെയര്‍ സെന്റരുകളിലോ അംഗീകൃത റീട്ടെയില്‍ ഷോപ്പുകളിലോ ഇത് തമ്മില്‍ ബന്ധിപ്പിക്കാനാവും.