ഇന്ത്യ ഉടന്‍ തന്നെ ഒരു സ്‌പേസ് സയന്‍സ് ടെലിവിഷന്‍ ചാനല്‍ ആരംഭിക്കുന്നു.തങ്ങളുടെ നേട്ടങ്ങള്‍ രാജ്യത്തെ ജനങ്ങളിലേക്കുമെത്തിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയുടെ എല്ലാ ഗ്രാമീണപ്രദേശങ്ങളിലുമെത്തുന്ന തരത്തില്‍ ഒരു ടെലിവിഷന്‍ ചാനല്‍ മൂന്നു നാലു മാസങ്ങള്‍ക്കുള്ളില്‍ തുടങ്ങുമെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.
ഇന്ത്യന്‍ സ്‌പേസ് പ്രോഗ്രാമിന്റെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയുടെ 99ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍, സ്‌പേസ് ഏജന്‍സി ഹെഡ്ക്വാട്ടേഴ്‌സില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പുതിയ ചാനലിനെ പറ്റി പറഞ്ഞത്.
ഐഎസ്ആര്‍ഒ എന്ന് പേരിട്ടിരിക്കുന്ന ചാനലില്‍ സയന്‍സ് പ്രൊഗ്രാമുകളും കൂടെ സ്‌പേസ് ഏജന്‍സിയുടെ മിഷനുകളെ പറ്റിയുമുള്ള പരിപാടികള്‍ വിവിധ പ്രാദേശിക ഭാഷകളില്‍ ഇംഗ്ലീഷ് ഉള്‍്‌പ്പെടെ ലഭ്യമാക്കും. ആയതിനാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളിലും ഇത് എത്തിക്കാനാവും.
ഇന്ത്യന്‍ സ്‌പേസ് മിഷനുകളെയും അവരുടെ അപ്ലിക്കേഷനുകളെ പറ്റിയുമുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായു ജനങ്ങളിലേക്കെത്തുന്നില്ല. സ്‌പേസ് പ്രോഗ്രാമുകളിലൂടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഈ ചാനലിലൂടെ ഇന്ത്യയിലെ കുട്ടികളുടെയും യുവത്വത്തിന്റേയും ശാസ്ത്രീയ അവബോധം വളര്‍ത്താനും ലക്ഷ്യമിടുന്നു.
8 മുതല്‍ 10വരെ ക്ലാസ്സുകളിലുള്ള കുട്ടികള്‍ക്കായി സ്‌പേസ് ഏജന്‍സിയില്‍ ഒരു മാസത്തെ പരിശീലനപരിപാടി നടത്താനും ഐഎസ്ആര്‍ഒ ഉദ്ദേശിക്കുന്നുണ്ട്.
കുട്ടികള്‍ക്ക് ശാസ്ത്രത്തെപറ്റി അറിയാനായി ഐഎസ്ആര്‍ഒ ഒഫീഷ്യല്‍സ് 25-30 ദിവസങ്ങളില്‍ അവരെ പരിശീലിപ്പിക്കുകയും അവര്‍ക്ക് ഐഎസ്ആര്‍ഒ ലാബും ലോഞ്ചിംഗ് സൗകര്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരവും നല്‍കും.
പ്രൊഗ്രാമിന്റെ അവസാനത്തില്‍ കുട്ടികള്‍ക്ക് സ്വന്തമായി ചെറിയ സാറ്റലൈറ്റുകള്‍ ഉണ്ടാക്കാനാവും. അടുത്തുതന്നെ തുടങ്ങാനിരിക്കുന്ന ഈ പ്രൊജക്ടിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാവിധ ഭാവുകങ്ങളും ലഭിച്ചിട്ടുണ്ട്.
വലിയ രീതിയില്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തുക എന്ന പദ്ധതിയുടെ ഭാഗമായി ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സ്‌പേസ് പോര്‍്ട്ട് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുളള പദ്ധതിയുമുണ്ട്.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉടന്‍ തന്നെ ശ്രീഹരിക്കോട്ടയിലെ സ്‌പേസ് സെന്റര്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുങ്ങും.എന്നാല്‍ ജനങ്ങള്‍ക്ക് എന്നുമുതലാണ് സ്‌പേസ് പോര്‍ട്ട് തുറന്നുകൊടുക്കുക എന്ന വ്യക്തമാക്കിയിട്ടില്ല.
രാജ്യമൊട്ടാകെ സ്‌പേസ് ഗ്യാലറികളും മ്യൂസിയങ്ങളും ഒരുക്കാനുള്ള പദ്ധതിയുമുണ്ട്.