കൊച്ചിയില്‍ തുടക്കം കുറിച്ച എന്‍ട്രി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വിജയത്തിളക്കത്തോടെ ദേശീയ തലത്തിലേക്ക് ചുവടുവയ്‌ക്കുകയാണ്. പിഎസ് സി അടക്കമുള്ള പരീക്ഷാ പരിശീലനത്തിനുള്ള ഈ ആപ് രണ്ടു ലക്ഷം ഉപയോക്താക്കള്‍ എന്ന മാന്ത്രിക സംഖ്യ കടന്നിരിക്കുന്നു. കേരളത്തില്‍ നിന്നുള്ള വിദ്യാഭ്യാസ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ എന്‍ട്രിയുടേത് സ്വപ്‌ന നേട്ടമാണ്. ഏപ്രില്‍ ആദ്യവാരം പുറത്തുവന്ന എല്‍ഡിസി പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ എന്‍ട്രി ഉപയോഗിച്ച് പഠിച്ചവരുടെ എണ്ണം ഏറെക്കൂടുതലാണ്. ആദ്യ നൂറു റാങ്കില്‍ 22 പേര്‍ എന്‍ട്രിയുടെ സ്ഥിരം ഉപയോക്താക്കളാണ്. തിരുവനന്തപുരം ജില്ലയിലെ ഒന്നാം റാങ്കുകാരന്‍ പഠനത്തിന് എന്‍ട്രിയുടെ സഹായം തേടിയിരുന്നു. ആദ്യ അഞ്ഞൂറു റാങ്കില്‍ എന്‍ട്രിയുടെ സ്ഥിരം ഉപയോക്താക്കളുടെ എണ്ണം 178 വരും. എല്‍ഡിസിയുടെ പ്രധാന റാങ്ക് ലിസ്റ്റില്‍ എന്‍ട്രി ഉപയോഗിച്ച 453 പേരാണ് ഇടം നേടിയത്.
കേരളത്തിലെ സ്‌റ്റാര്‍ട് അപ് കമ്പനികള്‍ക്ക് സ്വന്തം വിജയകഥകള്‍ക്കൊപ്പം കുറച്ച് പേര്‍ക്ക് തൊഴില്‍ ദാതാവായ കാര്യവും പറയാനുണ്ടാകും. എന്നാല്‍ തൊഴില്‍ നല്‍കുക എന്നത് തന്നെ ദൗത്യമായി ഏറ്റെടുത്ത സ്റ്റാര്‍ട് അപുകള്‍ കേരളത്തില്‍ ഇല്ല എന്നു തന്നെ പറയാം. ഈ ദൗത്യം എന്‍ട്രി ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ആദ്യ ഘട്ടമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷകളുടെ പരിശീലന പദ്ധതികള്‍ നടപ്പാക്കുകയാണ്. എന്‍ട്രിയുടെ കന്നഡ ആപ് ഈ മാസം അവസാനം പുറത്തിറങ്ങും. മറ്റു ഭാഷകളിലുള്ളതിന്റെ ഗവേഷണം നടക്കുകയാണ് ഈ വര്‍ഷം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള പരിക്ഷാപരിശീലനവും തുടങ്ങാനാണ് പദ്ധതി.
രണ്ടു ലക്ഷം ഉപയോക്താക്കളില്‍ നിന്ന് 20 ലക്ഷം ഉപയോക്താക്കള്‍ എന്നിവയിലേക്ക് എത്തുക എന്നതിന് തുടക്കം കുറിക്കുകയാണ് എന്‍ട്രിയുടെ വ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.
''എന്‍ട്രിയുടെ ഈ സന്തോഷം പങ്കിടുന്നതിനായി ആറര ലക്ഷം രൂപയുടെ പരീക്ഷാപരിശീലന കോഴ്‌സുകള്‍ കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കും . എന്‍ട്രിയുടെ വിജയത്തിനൊപ്പം നൂറുകണക്കിന് പേരെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നത്തിലേക്ക് കൈപിടിച്ചു നടത്താന്‍ കഴിഞ്ഞു എന്നുള്ളത് ഏറെ സന്തോഷം പകരുന്നതാണ്''് എന്‍ട്രി സിഇഒ മുഹമ്മദ് ഹിസാമുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മറ്റു പരീക്ഷാ പരിശീലനങ്ങളെക്കാള്‍ എന്‍ട്രിയെ മികവുറ്റതാക്കുന്നത് ആര്‍ടിഫിഷല്‍ ഇന്റലിജന്‍സ് ഏറെ പ്രയോജനപ്പെടുത്തി എന്‍ട്രി പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ്.
''ഓരോ ഉദ്യോഗാര്‍ഥിയുടെയും കുറവുകള്‍ മനസിലാക്കി , എതു വിഷയത്തിലാണ് ആ ഉദ്യോഗാര്‍ഥി പുറകില്‍ നില്‍ക്കുന്നത് എന്ന് വ്യക്തമായി അറിയാന്‍ എന്‍ട്രിയിലെ ഡാറ്റകള്‍ വിശകലനം ചെയ്യുന്നതിലൂടെ സാധിക്കും. ഇത് ഉദ്യോഗാര്‍ഥികളെ അറിയിച്ച് ആ വിഷയങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു എന്നതാണ് എന്‍ട്രിയുടെ വിജയം'' എന്‍ട്രി സിടിഒ രാഹുല്‍ രമേശ് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
ആര്‍ടി ഫിഷല്‍ ഇന്റിലിജന്‍സ് സംവിധാനം കൂടുതല്‍ മികവുറ്റതാക്കാനുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്.
20 ലക്ഷം ഉപയോക്താക്കള്‍ എന്നതിലേക്ക് എത്താന്‍ ഒരു മില്യണ്‍ ഡോളര്‍ നിക്ഷേപം എന്‍ട്രി കണ്ടെത്തിയിരുന്നു. കൂടുതല്‍ നിക്ഷേപകര്‍ എന്‍ട്രിയിലേക്ക് എത്തുന്നുണ്ട്.