18നും 44നും ഇടയിൽ പ്രായമുള്ളവർക്കും വാക്സിനേഷൻ ഇപ്പോൾ തുടങ്ങിയിരിക്കുകയാണ്. എന്നാൽ സ്ലോട്ടുകൾ വളരെ വേഗം ഫില്ലാവുന്നതിനാൽ അപ്പോയ്ൻമെന്റ് ലഭിക്കുകയെന്നത് വളരെ പ്രയാസമാണ്. കോവിൻ ആപ്പിലൂടെ അപ്പോയിന്റ്മെന്റ് എടുക്കുന്നതും വളരെ വേഗം കുറഞ്ഞതും കിട്ടാൻ പ്രയാസവുമാണ്. വാക്സിൻ എടുക്കുന്നതിനായി നിരവധി ആളുകൾ ഒരേസമയം ആപ്പ് ഉപയോഗിക്കുന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഒരു കൂട്ടം ഡെവലപ്പർമാർ ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി പുതിയ ചില സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ്. അടുത്തസ്ഥലത്ത് അപ്പോയിന്റ്മെന്റ് ലഭ്യമാണോ അല്ലയോ എന്ന് എളുപ്പത്തിലും വേഗത്തിലും കണ്ടെത്താൻ സഹായിക്കുന്ന സംവിധാനങ്ങൾ.
ഇത്തരം സൈറ്റുകൾ അലർട്ടുകൾ ഇമെയിൽ, ചാറ്റ്, ടെലഗ്രാം തുടങ്ങിയ സൗകര്യങ്ങളിലൂടെ ആളുകളിലേക്കെത്തിക്കുകയും ചെയ്യുന്നു. കോവിൻ രജിസ്ട്രേഷൻ പ്രോസസ് വളരെ എളുപ്പമാണെങ്കിലും അപ്പോയിന്റ്മെന്റ് എടുക്കുന്നതിന് ധാരാളം സമയം ആപ്പിൽ ചിലവഴിക്കേണ്ടതുണ്ട്. എന്നാൽ പുതിയ സംവിധാനങ്ങൾ സ്ലോട്ടുകൾ ഓപ്പണായ വിവരം ആളുകളിലേക്കെത്തിക്കുന്നു. എന്നിരുന്നാലും ബുക്ക് ചെയ്യുന്നതിനായി കോവിൻ സൈറ്റിൽ പോകേണ്ടതുണ്ട്. വിവരം അറിയുന്നതിനായി ഉപകാരപ്രദമാണിത്.
കോവിഡ് 19 വാക്സിൻ ട്രാക്കർ
അമിത് അഗർവാൾ ഡെവലപ്പ് ചെയ്ത ഓപ്പൺസോഴ്സ് ട്രാകർ അടുത്തുള്ള അപ്പോയിന്റ്മെന്റ് ലഭ്യത ഇമെയിൽ വഴി അറിയിക്കും.
ഗൂഗിൾ ഷീറ്റ് ക്ലിക്ക് ചെയ്യുക, സ്വന്തം ഗൂഗിൾ ഡ്രൈവിലേക്ക് കോപ്പി ചെയ്യുക. മെനുവിൽ വാക്സിൻ ട്രാക്കർ സെലക്ട് ചെയ്യുക. എനേബിൾ ക്ലിക്ക് ചെയ്യുക.
സൈൻ ഇൻ പ്രൊസസ് പൂർത്തിയാക്കി ഗോ ടു വാക്സിൻ അലർട്ട്സ് ക്ലിക്ക് ചെയ്യാം.
പിൻകോഡ്, പ്രായം, എന്നിവ അടിച്ച് ക്രിയേറ്റ് ഇമെയിൽ അലർട്ട് ബട്ടൺ സെലക്ട് ചെയ്യുക. ഗൂഗിൾ ഷീറ്റ് ദിവസവും ഇത് റൺ ചെയ്ത് ദിവസവും രാവിലെ 8മണിക്ക് ഇമെയിൽ അയക്കും.
Under45.in
ബെർട്ടി തോമസ് എന്ന പ്രോഗ്രാമർ ഉണ്ടാക്കിയ UNDER45.IN എന്ന വെബ്സൈറ്റ് 18-44 വയസ്സ് വരെയുള്ള ആളുകൾക്കുള്ള വാക്സിനേഷന് സ്ലോട്ടുകൾ കാണിക്കുന്നു. കോവിൻ പോർട്ടലിൽ വാക്സിനേഷൻ റിസൽട്ട്സ് എല്ലാ പ്രായക്കാർക്കുമുള്ളതാണ് കാണിക്കുന്നത്. ഇതിൽ 45 വയസ്സിന് മുകളിലുള്ളവർക്കാണോ താഴെയുള്ളവർക്കാണോയെന്ന് വ്യക്തമല്ല.
Getjab.in
ISB alumni ശ്യാം സുന്ദറും സുഹൃത്തുക്കളും ചേർന്ന് ഉപയോക്താക്കളെ സഹായിക്കുന്നതിനായി ഇമെയിൽ അലർട്ട് സൗകര്യമുള്ള വെബ്സൈറ്റ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. നോട്ടിഫിക്കേഷനായി സൈൻ ഇൻ ചെയ്തിട്ടുള്ള ആളുകൾക്ക് ഇമെയിൽ അലർട്ട് ലഭിക്കും.
വളരെ സിംപിളായിട്ടുള്ള വെബ്സൈറ്റിൽ പേര്, ജില്ല, ഇമെയിൽ ഐഡി എന്നിവ കൊടുത്തി അടുത്തുള്ള സ്ലോട്ടുകൾ അറിയാനാവും.
FindSlot.in
വാക്സിനേഷന് സ്ലോട്ടുകൾ അറിയുന്നതിനായുള്ള മറ്റൊരു വെബ്സൈറ്റാണ് FindSlot.in. CoWIN open API ഉപയോഗിച്ച് ആളുകൾക്ക് ജില്ല അടിസ്ഥാനത്തിലും പിൻകോഡ് അടിസ്ഥാനത്തിലും മറ്റും വെബ്സൈറ്റിൽ സെർച്ച് ചെയ്യാനാവും.