ആമസോണ്‍ ഫ്രീഡം സെയില്‍ ആഗസ്റ്റ് 9ന്, വണ്‍പ്ലസ് 6, സാംസങ് ഗിയര്‍ എസ്3 ഡിസ്‌കൗണ്ട് ഓഫര്‍

NewsDesk
ആമസോണ്‍ ഫ്രീഡം സെയില്‍ ആഗസ്റ്റ് 9ന്, വണ്‍പ്ലസ് 6, സാംസങ് ഗിയര്‍ എസ്3 ഡിസ്‌കൗണ്ട് ഓഫര്‍

ആമസോണ്‍ ഇന്ത്യയില്‍ ഫ്രീഡം സെയില്‍ ആഗസ്റ്റ് 9ന് ആരംഭിക്കുന്നു. ആഗസ്‌ററ് 9ന് അര്‍ധരാത്രി 12മണിക്ക് ആരംഭിക്കുന്ന സെയില്‍ ആഗസ്റ്റ് 12 ഉച്ചയ്ക്ക്് 11.59വരെയാണുള്ളത്. സ്മാര്‍ട്ടഫോണുകള്‍ , കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഫാഷന്‍, ലാര്‍ജ് അപ്ലയന്‍സസ്, ടിവി തുടങ്ങിയവയ്‌ക്കെല്ലാം 20000ലധികം ഡീലുകള്‍ സെയിലില്‍ പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിപ്പ്. വണ്‍പ്ലസ്, വിവോ, ജെ ബി,എല്‍, എല്‍ജി, ഫിലിപ്‌സ്,കാസിഓ തുടങ്ങിയ ബ്രാന്റുകള്‍ക്കും ഓഫറുകളുണ്ടാകും.ആമസോണ്‍ സ്‌റ്റേറ്റ ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി കസ്‌ററമേഴ്‌സിന് അഡീഷണലായി 10ശതമാനം ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഡക്ട്‌സിന് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

വെബ്‌സൈറ്റ് ലാന്‍ഡിംഗ് പേജില്‍ നിന്നും മനസ്സിലാകുന്നത് ഫ്രീഡം സെയിലില്‍ മൊബൈല്‍ ഫോണുകള്‍ക്ക് 40ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാകുമെന്നാണ്. നാല് പുതിയ ലോഞ്ചിംഗും 50ലധികം ഓഫറുകളും ലഭ്യമാകും. വണ്‍പ്ലസ് 6, റിയല്‍ മി 1 6ജിബി, ഹോണര്‍ 7എക്‌സ്, മോട്ടോ ജി 6, സാംസങ് ഗാലക്‌സി നോട്ട് 8, ഹുവായി പി 20 ലൈറ്റ്, ഹോണര്‍ 7സി, മോട്ടോ ഇ5പ്ല്‌സ്, സാംസങ് ഗാലക്‌സി ഓണ്‍7 പ്രൈം, വിവോ നെക്‌സ്, നോക്കിയ 6.1,10, ജി, ഒപ്പോ എഫ് 5,എല്‍ ജി വി 30പ്ലസ്, ഒപ്പോ 7 എന്നിവയ്ക്ക് എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ടായിരിക്കും. ഹോണര്‍ പ്ലേ, ഹുവായി നോവ 3ഐ, ബ്ലാക്ക്‌ബെറി കീ2 എന്നിവയുടെ ലോഞ്ചിംഗും ഉണ്ടാകും സെയിലിന്റെ ഭാഗമായി. കൂടാതെ സാംസങ് ഗാലക്‌സി നോ്ട്ട് 9 ഗ്ലോബല്‍ ലോഞ്ച് ആഗസ്റ്റ് 9നാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് ഹാന്‍ഡ്‌സെറ്റ് പ്രീഓര്‍ഡറിംഗെങ്കിലും ലോഞ്ചിന്റെ ഭാഗമായി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. പവര്‍ ബാങ്കുകള്‍ക്ക് 75ശതമാനം ഡിസ്‌കൗണ്ടും, 80ശതമാനം ഡിസക്ൗണ്ട് കേസുകള്‍ക്കും 50ശതമാനം ഡിസ്‌കൗണ്ട് ചാര്‍ജ്ജറുകള്‍ക്കും 20ശതമാനം ഡിസകൗണ്ട് ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ക്കും ലഭ്യമാകും.


മൊബൈല്‍ ഡിസ്‌കൗണ്ട് കൂടാതെ ആമസോണ്‍ സെയിലില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് പ്രൊഡക്ട്‌സിനായി 50ശതമാനം ഡിസ്‌കൗണ്ടും, ലാപ്‌ടോപ്പുകള്‍ക്ക് 25000രൂപയുടെ ഡിസ്‌കൗണ്ടും, ഡിജിറ്റല്‍ ക്യാമറയ്ക്ക് 55ശതമാനം ഡിസ്‌കൗണ്ട്, ടിവി 40ശതമാനം, ഹെഡ്‌ഫോണ്‍ 60 ശതമാനം, പ്രിന്റര്‍ 45ശതമാനം, ഫിറ്റനസ് ട്രാക്കര്‍ 40ശതമാനം, സ്മാര്‍ട്ട് വാച്ച് 40ശതമാനം, 25ശതമാനം ഡെസ്‌ക്ടോപ്പുകള്‍ എന്നിവയ്ക്കും ഡിസ്‌കൗണ്ട് ഉണ്ടാകും. ഹാര്‍ഡ് ഡ്രൈവുകള്‍, മെമ്മറി കാര്‍ഡുകള്‍, പെന്‍ ഡ്രൈവുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍, നെറ്റ വര്‍ക്കിംഗ് ഉപകരണങ്ങള്‍ എന്നിവയക്ക്് 50 ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാകും. ആമസോണ്‍ ഫ്രീഡം സെയിലിന്റെ ഭാഗമായി Intel Core i3 notebooks, Canon 1300D, BPL 43-inch full-HD TV, JBL 2.0 soundbar, JBL Go speaker, Seagate 2TB Backup Plus, 32GB microSD card, 64GB OTG pen drive, and Samsung Gear S3 എന്നിവയ്്ക്ക് വിലക്കുറവും ലഭ്യമാണ്. 


ടിവി വീട്ടുപകരണങ്ങള്‍ എന്നിവ ആമസോണ്‍ ഫ്രീഡം സെയില്‍ സമയത്ത് വാങ്ങുന്നവര്‍ക്ക് 40ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. നോ കോസ്റ്റ് ഇഎംഐ എക്‌സ്‌ചേഞ്ച് ഓഫറുകള്‍, എന്നിവയും 35ബ്രാന്റുകള്‍ക്ക് ലഭ്യമാകും. ചില പ്രൊഡക്ടുകള്‍ക്ക് ജിഎസ്ടി നേട്ടവുമുണ്ടാകും. 


ആമസോണ്‍ എക്കോ ഉപകരണങ്ങള്‍ക്ക് ഡിസ്‌കൗണ്ട് എന്നത് ആമസോണ്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ആമസോണ്‍ പ്രൈം കസ്റ്റമേഴ്‌സിന് പ്രത്യേകമായി എക്‌സ്‌ക്ലൂസിവ് ഡീലുകളും ഓഫറുകള്‍, ഫാസ്റ്റ് ഡെലിവറി ഓപ്ഷന്‍ എന്നിവയുമുണ്ടാകും.

Amazon freedom sale, starting from august 9 offers on mobile phones

RECOMMENDED FOR YOU: