ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 21മുതല്‍

NewsDesk
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 21മുതല്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ സെയില്‍ ജനുവരി 21 അര്‍ധരാത്രി 12മണിയ്ക്ക് ആരംഭിക്കും. 24 ജനുവരി വരെയാണ് സെയില്‍ ഉണ്ടാവുക. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 12മണിക്കൂര്‍ മുമ്പെ തന്നെ സെയിലില്‍ പങ്കെടുക്കാനാകും, അതായത് ജനുവരി 20 ഉച്ചയ്ക്ക് 12മണി മുതല്‍.മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ക്യാമറ, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍, നിത്യേന ഉപയോഗിക്കുന്ന സാധനങ്ങള്‍, ബുക്കുകള്‍ തുടങ്ങി എല്ലാ കാറ്റഗറിയിലും ഓഫറുകളുണ്ട്. ആമസോണ്‍ പ്രൊഡക്ടുകളായ ഇ റീഡറുകള്‍, ഫയര്‍ ടിവി സ്റ്റിക്ക് എന്നിവയ്ക്ക് പ്രത്യേക ഡീലുകള്‍ ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ മാര്‍ക്കറ്റ് മറ്റു ഡിസ്‌കൗണ്ടുകള്‍ കൂടാതെ 10ശതമാനം ക്യാഷ്ബാക്ക് ഓഫറും എച്ച്ഡിഎഫ് സി ബാങ്ക ഡെബിറ്റ് അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ട്രാന്‍സാക്ഷനും നല്‍കുന്നു. ആമസോണ്‍ പേ യൂസേഴ്‌സിനും 10 ശതമാനം ക്യാഷ് ബാക്ക് 250രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്താല്‍ ലഭിക്കും.

മറ്റു ഓഫറുകളും ഡിസ്‌കൗണ്ടുകളും കൂടാതെ ആമസോണ്‍ സെയില്‍ മൊബൈല്‍ ഫോണുകള്‍ക്കും ആസസറീസിനും 40ശതമാനം ഓഫ് നല്‍കുന്നുണ്ട്. 60ലധികം ആമസോണ്‍ എക്‌സ്‌ക്ലൂസിവ് മോഡലുകള്‍ ഡിസ്‌കൗണ്ട് വിലയില്‍ ലഭ്യമാകും. ആപ്പിള്‍, അസൂസ്, ബ്ലാക്ക്‌ബെറി, കൂള്‍പാഡ്, ഇന്‍ഫോകസ്, ലെനോവോ, എല്‍ജി, മോട്ടോ, വണ്‍ പ്ലസ്, സാംസങ്, വിവോ, ഷവോമി തുടങ്ങി മികച്ച ബ്രാന്റുകളെല്ലാം ഓഫറുകൡലുണ്ട്. 
ആമസോണ്‍ ഇന്ത്യ സൈറ്റില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള വിവരങ്ങളില്‍ ഡിസ്‌കൗണ്ടുകള്‍ ലഭ്യമാകുന്നത് Honor 6X 32GB, Samsung On5 Pro gold, Moto G5 Plus 64GB, Google Pixel XL, Micromax Canvas Infinity, InFocus Turbo 5 Plus എന്നിവയ്ക്കാണ്. എക്‌ചേഞ്ച് ഓഫറുകളും ആമസോണ്‍ ലഭ്യമാക്കും.

ആമസോണില്‍ മൊബൈല്‍ ഫോണിന് മാത്രമല്ല ഓഫറുകളുള്ളത്. ടെലിവിഷനുകള്‍ത്ത് 40ശതമാനം, ടേബ്ലറ്റ്‌സിന് 40 ശതമാനം, സ്റ്റോറേജ് ഉപകരണങ്ങള്‍ക്ക് 50 ശതമാനം, നെറ്റ് വര്‍ക്കിംഗ് ഉപകരണങ്ങള്‍ക്ക് 60 ശതമാനം, ക്യാമറ 25ശതമാനം, 60 ശതമാനം ഹെഡ്‌ഫോണ്‍, സ്പീക്കര്‍,  തുടങ്ങി ഒട്ടേറെ ഡിസ്‌കൗണ്ടുകളും ലഭ്യമാകും. ആമസോണ്‍ ഇന്ത്യ 20,000 രൂപയുടെ വരെ ഡിസ്‌കൗണ്ടുകള്‍ ലാപ്‌ടോപ്പുകള്‍ക്ക് നല്‍കും. എക്‌ചേഞ്ച് ഓഫറുകളും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ടാവും.

ആമസോണ്‍ ഇ-റീഡറുകള്‍ക്കും ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്കിനും 2500രൂപയുടെ ഡിസ്‌കൗണ്ട്. ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡിന് 10 ശതമാനം ഡിസ്‌കൗണ്ട് എന്നിവ ലഭിക്കും. ആമസോണ്‍ പേയില്‍ ബാലന്‍സ് ഉള്ള പ്രൈം കസ്റ്റമേഴ്‌സിന് 300 രൂപ ക്യാഷ് ബാക്കും ഉണ്ടാകും.
 

Amazon announces great india sale from january 21 to 24

RECOMMENDED FOR YOU: