പ്രമുഖ മലയാള സിനിമാനടന്‍ ജഗന്നാഥവര്‍മ്മ(78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.35 വര്‍ഷത്തിലധികമായി മലയാള സിനിമയില്‍ സജീവസാന്നിധ്യമായിരുന്നു ജഗന്നാഥവര്‍മ്മ.
ആലപ്പുഴയിലെ ചേര്‍ത്തലയിലായിരുന്നു ജനനം. 1978-ല്‍ മാറ്റൊലി എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്്. വലിയ കഥകളി പ്രേമിയാണ്. പതിനാലാം വയസ്സുമുതല്‍ കഥകളി അഭ്യസിച്ചു തുടങ്ങി.
നരസിംഹം,ലേലം, ആറാംതമ്പുരാന്‍, പത്രം, ന്യൂഡല്‍ഹി, സുഖമോ ദേവി, ശ്രീകൃഷ്ണ പരുന്ത്, നക്ഷത്രങ്ങളേ സാക്ഷി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2013-ല്‍ പുറത്തിറങ്ങിയ ഗോള്‍ഫ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു കഥകളിയില്‍ ഗുരു. ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ കീഴില്‍ ചെണ്ടയില്‍ പരിശീലനം നേടി അദ്ദേഹം തന്റെ എഴുപത്തിനാലാമത്തെ വയസ്സില്‍ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു.
നടന്‍ മനുവര്‍മ്മയാണ് മകന്‍. സംവിധായകന്‍ വിജി തമ്പിയാണ് മകളെ കല്യാണം കഴിച്ചിരിക്കുന്നത്.