ആണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നതിന് സമൂഹം നല്‍കുന്ന അംഗീകാരമാണ് വിവാഹം. സ്‌നേഹമെന്ന അടിത്തറയില്‍ സ്ത്രീയും പുരുഷനും പരസ്പരസമ്മതത്തോടെ ജീവിതാവസാനം വരെ ഒരുമിച്ച് ജീവിക്കാമെന്ന വാഗ്ദാനമാണ് വിവാഹം.രണ്ടുപേരുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കം മാത്രമല്ല, എത്രയോ തലമുറകളുടെ സൃഷ്ടിയും രണ്ടു കുടുംബങ്ങളുടെ ഒത്തൊരുമയും എല്ലാം ചേര്‍ന്നതാണ് വിവാഹം.
എപ്പോള്‍ മുതല്‍ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നുവോ അപ്പോള്‍ മുതല്‍ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വന്നുചേരുന്നു. സ്വഭാവത്തിലും പെരുമാറ്റത്തിലും എല്ലാം പുതിയ വ്യക്തിത്വം രൂപപ്പെടുന്നു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഒരു പങ്കാളിയെ ലഭിക്കുന്നു. ആ ജീവിതത്തില്‍ തനിക്കും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്നു.
ജീവിതത്തില്‍ ഒരു ലക്ഷ്യം ഉണ്ടാകുന്നു വിവാഹത്തോടെ. വിവാഹത്തെ അതിന്റെ എല്ലാവിധ മാന്യതയോടെയും വേണം സമീപിക്കാന്‍. അല്ലാത്ത പക്ഷം പല പ്രശ്‌നങ്ങളും വന്നു ചേരും. നമുക്കിണങ്ങുന്ന നമുക്കിഷ്ടപ്പെട്ട ആളെയാണ് പങ്കാളിയാക്കേണ്ടത്.ഈ കണ്ടെത്തലാണ് വിവാഹജീവിതത്തിന്റെ തുടക്കവും.പക്വതയോടെ ചിന്തിച്ച് വേണം തീരുമാനങ്ങള്‍ എടുക്കാന്‍.
വിവാഹത്തോടെ ജീവിതത്തില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാവുന്നു. വീട്ടിലും ജീവിതത്തിലും അടുക്കും ചിട്ടയും കൊണ്ടു വരണം. ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നതോടെ അഡ്ജസ്റ്റമെന്റുകള്‍ക്കും തയ്യാറാവുന്നു.പരസ്പരബഹൂമാനം എന്തെന്ന മനസ്സിലാകുന്നതും മറ്റൊരാളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നതോടെയാണ്.
പരസ്പരം എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നതും ഒരുമിച്ച് ജീവിതം തുടങ്ങുമ്പോള്‍ മനസ്സിലാകും. ഒരുമിച്ച് ജീവിക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറും