അമ്പത്തിനാലാമത് ഫെമിന മിസ്സ് ഇന്ത്യ വേര്‍ഡ് 2017 വിജയകിരീടം ഹരിയാനയില്‍ നിന്നുമുള്ള മാനുഷി ചില്ലാറിന്. ജമ്മു ആന്റ് കാശ്മീരില്‍ നിന്നുമുള്ള സനാ ദുവാ ഫസ്റ്റ് റണ്ണര്‍ അപ്പും ബാഹാറില്‍ നിന്നുമുള്ള പ്രിയങ്കാ കുമാരി സെക്ക്ന്റ് റണ്ണര്‍ അപ്പുമായി.
ഞായറാഴ്ച രാത്രി മുംബൈയിലെ യഷ് രാജ് സ്റ്റുഡിയോയില്‍ വച്ചു നടന്ന ചടങ്ങിലാണ് വിജയിയെ തിരഞ്ഞെടുത്തത്.
A post shared by Wendell Rodricks (@wendellrodricks) on Jun 25, 2017 at 6:11pm PDT
ഡോക്ടര്‍ ദമ്പതികളുടെ മകളാണ് മാനുഷി. ഡല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂളിലും ,പെണ്‍കുട്ടികളായുള്ള സോനാപറ്റിലെ ഭഗത് ഫൂള്‍ സിംഗ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലൂമായാണ് വിദ്യാഭ്യാസം.
ഇവരെ കൂടാതെ വിനാലി ഭട്ട്‌നഗര്‍ മിസ്സ് ആക്ടീവ് കിരീടവും വാമിക നിധി ബോഡി ബ്യൂട്ട്ിഫുള്‍ കാറ്റഗറിയിലെ സ്‌പെഷല്‍ അവാര്‍ഡും കരസ്ഥമാക്കി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പതിലധികം മത്സരാര്‍ത്ഥികളാണുണ്ടായിരുന്നത്.
ഇതാദ്യമായി ഫൈനല്‍ മത്സരത്തില്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളായിരുന്നു അണിഞ്ഞിരുന്നത്.
പങ്കെടുത്ത മുപ്പത് സുന്ദരികള്‍ക്കും നേഹാ ദുപിയ, വാലുഷ ഡിസൂസ, ദീപാന്നിത ശര്‍മ്മ, പാര്‍വ്വതി ഓമനക്കുട്ടന്‍ എന്നിവര്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
മിസ്സ് വേള്‍ഡ് 2016 സ്റ്റിഫാനി ദെല്‍ വാലെ, ബോളിവുഡ് സ്റ്റാര്‍സ് അര്‍ജ്ജുന്‍ രാംപാല്‍, ബിപാഷ ബസു, ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രസ അഭിഷേക് കപൂര്‍, വിദ്യുത് ജംവാല്‍, ഇല്യാന ഡിക്രൂസ് എന്നിവരായിരുന്നു ജഡ്ജിംഗ് പാനലില്‍ ഉണ്ടായിരുന്നത്.
കരണ്‍ ജോഹരും റിതേഷ് ദേശ്മുഖും ചേര്‍ന്ന് ആതിഥേയത്വം വഹിച്ച ചടങ്ങില്‍ സോനു നിഗം, ആലിയ ഭട്ട്, സുശാന്ത് സിംഗ് രാജ്പുത്, രണ്‍ബീര്‍ കപൂര്‍ എന്നിവരുടെ സ്റ്റേജ് പെര്‍ഫോര്‍മന്‍സ് മാ്റ്റുകൂട്ടി.
And our Miss India 2017 winner is none other than Miss Haryana, Manushi Chillar! #MissIndia2017 @feminamissindia pic.twitter.com/ORrj6rmYeD
— COLORS (@ColorsTV) June 25, 2017
ഫൈനല്‍ മത്സരം കളേഴ്‌സ് ചാനലില്‍ ജൂലൈ ഒമ്പതിന് ഉച്ചക്ക് 1മണിക്ക് പ്രക്ഷേപണം ചെയ്യും.