വീഡിയോയ്ക്ക് പ്ലേ ബാക്ക് സ്പീഡ് ഒപ്ഷനുമായി ട്വിറ്റർ

NewsDesk
വീഡിയോയ്ക്ക് പ്ലേ ബാക്ക് സ്പീഡ് ഒപ്ഷനുമായി ട്വിറ്റർ
വീഡിയോ പ്ലേബാക്ക് വേ​ഗത ക്രമീകരിക്കുന്നതിന് സഹായിക്കുന്ന സംവിധാനവുമായി ട്വിറ്റർ. ആൻഡ്രോയിഡ്, വെബ്സൈറ്റ്  ട്വിറ്റർ ആപ്പുകളിൽ പുതിയ പ്ലേബാക്ക് സ്പീഡ് ഒപ്ഷൻ പരീക്ഷണഘട്ടത്തിലാണെന്ന് സോഷ്യൽമീഡിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. തിരഞ്ഞെടുത്തിട്ടുള്ള ഉപഭോക്താക്കൾക്ക് വീഡിയോ കാണുമ്പോൾ ചെറിയ ഒരു ​ഗിയർ ബട്ടൺ കാണാനാവുമെന്നാണ് റിപ്പോർട്ടുകൾ. വീഡിയോ സ്ലോ ആക്കാനും അല്ലെങ്കിൽ വേ​ഗത കൂട്ടാനും സാധിക്കും. അടുത്തുതന്നെ എല്ലാവർക്കും ഈ ഓപ്ഷൻ ലഭ്യമായി തുടങ്ങുമെന്നാണറിയിച്ചിരിക്കുന്നത്.

നിലവിൽ വീഡിയോ പ്ലേബാക്ക് ഒപ്ഷൻ തിരഞ്ഞെടുത്തിട്ടുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക. വീഡിയോ സ്പീഡ് അഡ്ജസ്റ്റ് ചെയ്യുന്നതിനായി ചെറിയ ഒരു ​ഗിയർ ബട്ടൺ കാണാം. 0.25X വരെ കുറയ്ക്കാനും 2X വരെ വേ​ഗത കൂട്ടാനും ഈ ഓപ്ഷനിലൂടെ സാധിക്കും. ഐഫോൺ , ഐപാഡ് ഉപയോക്താക്കൾക്ക്  ഈ ഫീച്ചർ ഇനിയും ലഭ്യമാക്കിയിട്ടില്ല.

നീളമുള്ള ടെക്സ്റ്റുകൾ പോസ്റ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ ട്വിറ്റർ ആർട്ടികൾ ഫീച്ചറും ട്വിറ്റർ പരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ട്വിറ്റർ ആർട്ടിക്കൾ കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല.
twitter introduce play back speed option in videos

RECOMMENDED FOR YOU: