ആധാര്‍കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ സെപ്തംബര്‍ മുതല്‍ അസാധുവാകും

NewsDesk
ആധാര്‍കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ സെപ്തംബര്‍ മുതല്‍ അസാധുവാകും

സെപ്തംബര്‍ 1 മുതല്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്ത് പാന്‍കാര്‍ഡുകള്‍ ഗവണ്‍മെന്റ് അസാധുവാക്കും. നിലവില്‍ 400മില്ല്യണ്‍ പാന്‍കാര്‍ഡുകളില്‍ 180 ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. 

നിലവിലെ പാന്‍കാര്‍ഡുകള്‍ വാലിഡേറ്റ് ചെയ്യുന്നതിനും തുടര്‍ന്നും ഉപയോഗിക്കുന്നതിനും ആധാറുമായി പാന്‍കാര്‍ഡുകള്‍ ബന്ധിപ്പിക്കേണ്ടതുണ്ട്. പാന്‍ ആധാര്‍ ലിങ്കിംഗ് ചെയ്യാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ഇന്‍കം ടാക്‌സ് റിട്ടേണും ഇന്‍കം ടാക്‌സ് ആക്ടിനു കീഴിലുള്ള മറ്റു ട്രാന്‍സാക്ഷനുകളും നടത്താനാകും .ഇത്തരക്കാര്‍ക്ക് സെപ്തംബര്‍ 1ന് ശേഷം ചെയ്യുമ്പോള്‍ പുതിയ പാന്‍കാര്‍ഡ് നല്‍കും.

ആധാര്‍ പാന്‍ ലിങ്കിംഗിനെ സംബന്ധിച്ച് ഫിനാന്‍സ് ബില്‍ 2019ല്‍ പറയുന്നതിതാണ്.

കൂടാതെ ഐടി ആക്ട് പ്രകാരം ഹൈ വാല്യു ട്രാന്‍സാക്ഷന്‍സ് അല്ലെങ്കില്‍ ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും പാന്‍ അല്ലെങ്കില്‍ ആധാര്‍ നമ്പറുകള്‍ അറിയിച്ചിട്ടുണ്ടാകണം.

നിലവില്‍ 220മില്ല്യണ്‍ പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 180മില്ല്യണ്‍ ഇനിയും ബന്ധിപ്പിക്കാനുണ്ട്. ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കാനുളള അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ ആദ്യം സസ്‌പെന്‍ഡ് ചെയ്ത് വയ്ക്കും. ആധാറുമായി ബന്ധിപ്പിച്ച് അതിനെ ആക്ടിവേറ്റ് ചെയ്യാനാവും. 

ലിങ്ക് ചെയ്യാതെ ടാക്‌സ് റിട്ടേണിനും മറ്റും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ പാന്‍ നമ്പര്‍ ഇലക്ട്രോണികലി ജനറേറ്റ് ചെയ്യുകയും അത് വ്യക്തികള്‍ ഓണ്‍ലൈനില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

PAN not linked to aadhaar will invalid from September

RECOMMENDED FOR YOU: