അല്ലേലും മലയാളികൾക്ക് കൺമഷിയെഴുതി, പൊട്ടുതൊട്ട് കുഞ്ഞുങ്ങളെ സുന്ദരിയും സുന്ദരൻമാരുമാക്കാനാൻ താൽപര്യം ഏറെയാണ്.
എന്നാലിത് ജോൺസൻ ആൻഡ് ജോൺസൻ പൗഡറിട്ട് ആയാലാണ് കുഴപ്പം. കുഞ്ഞുങ്ങളിലും മുതിർന്നവരിലും ഈ പ1ഡർ കാൻസറിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നത് നിരവധി പേരാണ്, എന്നാൽ അന്നൊന്നും അത് കാര്യമായെടുക്കാതെ അതിനെയൊക്കെ വ്യാജമെന്ന് പറഞ്ഞ് രംഗത്ത് വന്ന ജോൺസൻ ആൻഡ് ജോണഅസൻ കമ്പനി ഇന്ന് അക്ഷരാർഥത്തിൽ വെട്ടിലായിരിക്കുകയാണ്.
പൗഡറിൽ ആസ്ബറ്റോസ് ഉണ്ടെന്ന് കൃത്യമായി ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത് റോയിട്ടേഴ്സാണ്. 1971 മുതൽ 2000 വരെയുള്ള കമ്പനിയുടെ രഹസ്യ രേഖകളും പരിശോധനാ ഫലങ്ങളും, പഠന റിപ്പോർട്ടുകളും വിശദമായും തൃത്യമായും പഠിച്ചാണ് റോയിട്ടേഴ്സ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്.
കമ്പനിക്ക് അനുകൂല വാർത്തകളെഴുതാൻ കമ്പനി പണം വാരിയെറിഞ്ഞതായും റോയിട്ടേഴ്സ് പുറത്ത് വിടുന്ന കണക്കുകളിലുണ്ട് . ഏത് അളവിൽശരീരത്തിലെത്തിയാലും ഗുരുതര പ്രത്യഘാതങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള ഒന്നാണ് ആസ്ബറ്റോസ് എന്നറിയുമ്പോഴാണ് ഈ കമ്പനി നമ്മോട് നടത്തിയത് എത്രമാത്രം ഗുരുതരമായ കുറ്റമാണെന്ന് നാം മനസിലാക്കുക.