യഥാര്‍ത്ഥ മുത്ത് തിരിച്ചറിയാം, ചെയ്യേണ്ടത്

NewsDesk
യഥാര്‍ത്ഥ മുത്ത് തിരിച്ചറിയാം, ചെയ്യേണ്ടത്

മുത്ത് ഭംഗിയുള്ളതും വിലയുള്ളതുമാണ്. എന്നാല്‍ മുത്ത് ഉപയോഗിക്കാന്‍  തുടങ്ങിയ നാള്‍ മുതല്‍ക്കേ യന്ത്രങ്ങളുപയോഗിച്ച് കൃത്രിമ മുത്ത് ഉണ്ടാക്കാനും തുടങ്ങി. അതുകൊണ്ട് തന്നെ മുത്ത് വാങ്ങും മുമ്പെ യഥാര്‍ത്ഥമാണോ എന്ന് തിരിച്ചറിയേണ്ടതുമുണ്ട്. 
 

എന്താണ് മുത്തുകള്‍?

ഉറപ്പുള്ളതും തിളങ്ങുന്നതുമായ വസ്തുവാണ് മുത്ത്. ജീവനുള്ള ചിപ്പിക്കുള്ളിലെ സോഫ്റ്റ് ടിഷ്യുവിലാണ് ഇവ ഉണ്ടാവുന്നത്. ചിപ്പിയുടെ പുറന്തോടു പോലെ തന്നെ മുത്തിലും കാല്‍സ്യം കാര്‍ബണേറ്റ് അടങ്ങിയിട്ടുണ്ട്. നല്ല മുത്ത് വൃത്താകൃതിയിലുള്ളതും സ്മൂത്തുമായിരിക്കും. എന്നാല്‍ മറ്റു പല ആകൃതിയിലുമുള്ള മുത്തുകളുമുണ്ടാവും. നാച്ചുറല്‍ പേളുകളുടെ വില വിലപിടിപ്പുള്ള രത്‌നങ്ങളുടേതിന് തുല്യമാണ്. ലഭ്യമാകുന്നതിനുള്ള പ്രയാസമാണ് വിലയ്ക്കാധാരം. 

എന്താണ് യഥാര്‍ത്ഥ മുത്തുകള്‍?

യഥാര്‍ത്ഥ മുത്തുകള്‍ ചിപ്പിക്കുള്ളില്‍ രൂപപ്പെടുന്നവയാണ്. അത് ശുദ്ധജലത്തിലോ ഉപ്പുവെള്ളത്തിലോ ആവാം. മനുഷ്യന്‍ മുത്തിന്റെ ഉത്പാദനത്തില്‍ സഹായിയാകുന്നുവോ ഇല്ലയോ എന്നടിസ്ഥാനമാക്കി മുത്തിനെ കള്‍ച്ചേര്‍ഡ് എന്നോ പ്രകൃതിപരമെന്നോ രണ്ടായി തിരിക്കുന്നു. എന്നാല്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഭൂരിഭാഗം മുത്തുകളും കള്‍ച്ചേര്‍ഡ് ആണ്. നാച്ചുറല്‍ പേള്‍സ് അഥവ പ്രകൃതി ഒരുക്കുന്ന മുത്തുകള്‍ മനുഷ്യന്റെ ഇടപെടല്‍ ഇല്ലാതെ രൂപപ്പെടുന്നവയാണ്. അതുകൊണ്ട തന്നെ അത് അപൂര്‍വ്വവും വിലപിടിപ്പുളളവയുമാണ്. അധികവും മ്യൂസിയങ്ങളില്‍ മാത്രമായിരിക്കും കാണാനാവുക. 

എന്താണ് വ്യാജ മുത്തുകള്‍?
ഇമിറ്റേഷന്‍ പേളുകള്‍ അഥവ വ്യാജ മുത്തുകള്‍ മനുഷ്യ നിര്‍മ്മിതമാണ്. ഇത് പലപ്പോഴും ഗ്ലാസ്, പ്ലാസ്റ്റിക്, അലാബാസ്റ്റര്‍ അല്ലെങ്കില്‍ ഷെല്ലുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നവയാണ്. യഥാര്‍ത്ഥ മുത്തിനെ പോലെ തോന്നിക്കുന്നതിനായി ഇവയ്ക്ക് മുത്തിന്റെ കോട്ടിംഗ് കൊടുക്കുകയും ചെയ്യും. ചിലവ എളുപ്പം തിരിച്ചറിയാന്‍ സാധിക്കുമെങ്കില്‍ തീരെ തിരിച്ചറിയാന്‍ കഴിയാത്തവിധത്തിലുള്ള വ്യാജ മുത്തുകളുമുണ്ട്. തിരിച്ചറിയാന്‍ സാധിക്കാത്തവിധം സാമ്യമുള്ളവയാണ് മജോറിക മുത്തുകള്‍. ഗ്ലാസ് കൊണ്ട് നിര്‍മ്മിക്കുന്ന ഇവ നമ്മുടെ കണ്ണിനെ പറ്റിച്ചേക്കാം.

ഇപ്പോള്‍ എന്താണ് മുത്തുകളെന്ന മനസ്സിലായിക്കാണും. എങ്ങനെ യഥാര്‍ത്ഥ മുത്തുകളും വ്യാജനും തിരിച്ചറിയാമെന്ന് നോക്കാം.

ആദ്യം തന്നെ മുത്ത് കയ്യിലെടുത്ത് ഊഷ്മാവ് തിരിച്ചറിയാം . യഥാര്‍ത്ഥ മുത്തുകള്‍ തണുത്തിരിക്കും. നമ്മുടെ കയ്യിലെ ചൂടു പകരുന്നതിന് മുമ്പ് മുത്തുകള്‍ തണുത്തിരിക്കും. എന്നാല്‍ ഫേക്ക് പ്ലാസ്റ്റിക് മുത്തുകള്‍ക്ക് എപ്പോഴും റൂം ടെമ്പറേച്ചറായിരിക്കും. തണുപ്പ് നമുക്ക് അനുഭവപ്പെടുകയില്ല. എന്നാല്‍ ഗ്ലാസ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഫേക്ക് മുത്തുകള്‍ തണുപ്പുണ്ടായിരിക്കും , എന്നാല്‍ ഇവ നമ്മുടെ കയ്യിലെടുത്താലും സമയമെടുത്തേ ചൂടാവൂ. 

ആകൃതിയിലെ വ്യത്യാസം ശ്രദ്ധിക്കാം
യഥാര്‍ത്ഥ മുത്തുകള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ ചെറിയ വ്യത്യാസങ്ങള്‍, മുത്തുകളുടെ ഉപരിതലത്തിലെ ഇറെഗുലാരിറ്റീസ് കാണാം. എത്ര ഉയര്‍ന്ന ക്വാളിറ്റിയിലുള്ളവയാണെങ്കിലും ഒരു മാലയിലെ മുത്തുകള്‍ പൂര്‍ണ്ണതയുള്ളവയാവണമെന്നില്ല. ആകൃതിയിലോ വലുപ്പത്തിലോ കളറിലോ ചെറിയ വ്യത്യാസം കാണാം. എന്നാല്‍ വ്യാജ മുത്തുകള്‍ എല്ലാം ഒരുപോലിരിക്കും. 

കൂടാതെ കള്‍ച്ചര്‍ ചെയ്തതും നാച്ചുറലുമായ മുത്തുകള്‍ വെളിച്ചത്തെ പ്രതിഫലിപ്പിക്കും. എന്നാല്‍ ഫേക്ക് മുത്തുകള്‍ ചെയ്യില്ല.   

നിറം പരിശോധിക്കാം
നാച്ചുറല്‍ മുത്തിലും കള്‍ച്ചേര്‍ഡ് മുത്തിലും മുത്തിന്റെ ഉപരിതലത്തില്‍ ഒരു അത്ര തെളിഞ്ഞിട്ടില്ലാത്ത നിറം കാണാം. നല്ല ക്വാളിറ്റി പേളുകളില്‍ ശ്രദ്ധിക്കാനാവും. പിങ്ക്, പച്ച നിറം മുത്തിന്റെ നിറത്തിന് മീതെ കാണും.എന്നാല്‍ ഇങ്ങനെയില്ലാണ്ടും മുത്തുകളുണ്ടാകും. അതുകൊണ്ട് ഈ മാര്‍ഗ്ഗമുപയോഗിച്ച് മാത്രം മുത്തിനെ തിരിച്ചറിയാനാവില്ല.

ആകൃതി നിരീക്ഷിക്കാം
യഥാര്‍ത്ഥ മുത്തുകള്‍ പൂര്‍ണ്ണമായും ഗോളാകൃതിയിലാവണമെന്നില്ല. ഇവ ഓവല്‍, ബട്ടണ്‍, നിയര്‍ റൗണ്ട്,

georgian seed peal ring
Georgian seed pearl gold ring - https://en.wikipedia.org/wiki/Pearl

സര്‍ക്കിള്‍ഡ്, കോയിന്‍, ഡ്രോപ്പ് ആകൃതിയിലൊക്കെ വരാം. നല്ല വൃത്താകൃതിയിലുള്ള മുത്തുകള്‍ക്ക് മറ്റുള്ളവയേക്കാള്‍ വിലയധികമായിരിക്കും.

മുത്തുകള്‍ ഉരച്ച് നോക്കാം

നാച്ചുറല്‍ കള്‍ച്ചേര്‍ഡ് പേളുകള്‍ക്ക് ടെക്‌സ്റ്റേര്‍ഡ് സര്‍ഫസ് ആയിരിക്കും. അവയുടെ ലെയേര്‍ഡ് സ്ട്രക്ചര്‍ കാരണം.അതുകൊണ്ട് തന്നെ അവ ഉരസുമ്പോള്‍ അവ അല്പം കടുപ്പമുള്ളതായി തോന്നും. ഫേക്ക് മുത്തുകള്‍ സ്മൂത്ത് ആയോ ഗ്ലാസി ആയോ ആണുണ്ടാവുക.

ഭാരം നോക്കാം
യഥാര്‍ത്ഥ മുത്തുകള്‍ക്ക് ഭാരം കൂടുതലായിരിക്കും. കയ്യിലെടുത്ത് മാറ്റി നോക്കുമ്പോള്‍ ഭാരവ്യത്യാസം അനുഭവപ്പെടും. എന്നാല്‍ ഗ്ലാസ് നിര്‍മ്മിതമായവ ഇങ്ങനെ തിരിച്ചറിയാന്‍ പ്രയാസമായിരിക്കും.ഇവയ്ക്ക് പ്രകൃതിപരമായ മുത്തുകളേക്കാളും ഭാരം കൂടുതലായിരിക്കും.

ഡ്രില്‍ ഹോളുകള്‍ പരിശോധിക്കാം

റിയല്‍ പേളിലെ ഡ്രില്‍ ഹോളുകള്‍ വളരെ ചെറുതായിരിക്കും എന്നാല്‍ വ്യാജനില്‍ വലിയ ഹോളുകളായിരിക്കും. മാഗ്നിഫൈ ചെയ്താല്‍ ഡ്രില്‍ ഹോളുകളിലെ കോട്ടിംഗ് ഫേക്ക് മുത്തുകളില്‍ വളരെ തിന്‍ ആയും പെയിന്റ് പോലെയും തോന്നും. 

എന്നാല്‍ ഏതെങ്കിലും ഒരു മാര്‍ഗ്ഗം  മാത്രമുപയോഗിച്ച് മുത്തിനെ തിരിച്ചറിയാന്‍ സാധിക്കില്ല. നിരവധി മാര്‍ഗ്ഗങ്ങള്‍ ഒരേ സമയം പരീക്ഷിക്കാം.

ജെര്‍മോളജിക്കല്‍ ലബോറട്ടിയിലെ നൂതന ടെസ്റ്റുകളും തിരിച്ചറിയുന്നതിനായി ഉപയോഗിക്കാം.

Read more topics: മുത്ത് ,pearl
how to identify real pearls

RECOMMENDED FOR YOU:

no relative items