2021ല്‍ നെറ്റ്‌ഫ്‌ലിക്‌സ് ഷഫിള്‍ പ്ലേ ഫീച്ചര്‍ ഗ്ലോബല്‍ യൂസേഴ്‌സിനായി അവതരിപ്പിച്ചു. കഴിഞ്ഞ ആഗസ്‌ത് മുതല്‍ നെറ്റ്‌ഫ്‌ലിക്‌സ് ഈ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയിരുന്നു. കാണികള്‍ക്കായി റാന്‍ഡം സിനിമ അല്ലെങ്കില്‍ ടിവി സീരീസുകള്‍ ഒരു ബട്ടണ്‍ ക്ലിക്കിലൂടെ ലഭ്യമാക്കും. യൂസറുടെ വാച്ച് ലിസ്റ്റ് അടിസ്ഥാനത്തില്‍. കഴിഞ്ഞ വര്‍ഷം അവസാന ക്വാര്‍ട്ടറിലെ കാണികള്‍ പുതിയ ഫീച്ചര്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യപകുതിയില്‍ തന്നെ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്.
നെറ്റ്‌ഫ്‌ലിക്‌സ് ഹോം സ്‌ക്രീനില്‍ പ്രൊഫൈല്‍ ഐക്കണിന് താഴെയായി വലിയ ബട്ടണായി ചില യൂസേഴ്‌സിന് പുതിയ ഫീച്ചര്‍ കാണാം. ചിലര്‍ക്ക് ടിവി ആപ്പിന്റെ സൈഡ്‌ബാര്‍ നാവിഗേഷനിലും. ടിവിയില്‍ മാത്രമാണ് ഇത് ടെസ്റ്റ് ചെയ്യുന്നത്.
പുതിയ ഫീച്ചറിന്റെ ഡിസ്‌ക്രിപ്‌ഷനില്‍ എഴുതിയിരിക്കുന്നത്, എന്താണ് കാണേണ്ടതെന്ന് തീര്‍ച്ചയില്ലെങ്കില്‍ ഷഫിള്‍ പ്ലേ ഉപയോഗിക്കാമെന്നാണ്. ഡിസ്‌ക്രിപ്‌ഷന് താഴെയായി ട്രൈ ഇറ്റ് നൗ കാണാം.