ഇലക്ഷൻ കമ്മീഷൻ ഒരോ വോട്ടർക്കും ഇലക്ഷൻ ഫോട്ടോ ഐഡന്‍ററ്റി കാർഡ് ഡിജിറ്റൽ ഫോർമാറ്റ് അനുവദിച്ചിട്ടുണ്ട്. ഡിജിറ്റൽ മോഡലിൽ വോട്ടറുടെ ഫോട്ടോയും വ്യക്തമാണ്. ഇലക്ഷൻ കമ്മീഷന്‍റെ ഇലക്ട്രൽ റോളിൽ ഉള്ള വോട്ടർമാർക്ക് ഫിസിക്കല്‍ വോട്ടർ ഐഡന്‍ററ്റി കാർഡും നൽകിയിട്ടുണ്ട്.
1993ലാണ് വോട്ടേഴ്സ് ഐഡി കാർഡ് ആദ്യമായി അവതരിപ്പിച്ചത്. ഐഡന്‍ററ്റിക്കും അഡ്രസ് പ്രൂഫ് ആയും ഐഡന്‍ററ്രി കാർഡ് സ്വീകാര്യമാണ്.
ഇലക്ട്രൽ റോളിൽ പേരുണ്ടോയെന്ന് എങ്ങനെ ചെക്ക് ചെയ്യാം
ഡീറ്റേയിൽ നൽകിയോ EPIC നമ്പർ നൽകിയോ സെർച്ച് ചെയ്യാം. EPIC എന്നാൽ ഇലക്ട്രേഴ്സ് ഫോട്ടോ ഐഡന്‍ററ്റി കാർഡ്, പൊതുവെ പറയുന്നത് വോട്ടർ ഐഡി കാർഡ്.
EPIC നമ്പർ ഉപയോഗിച്ച് സെർച്ച് ചെയ്യുന്നതിന് വോട്ടർ ഐഡി കാർഡിൽ നൽകിയിട്ടുള്ള ആൽഫന്യൂമറിക് നമ്പർ നൽകണം.
സെര്‍ച്ച് ബൈ ഡീറ്റെയിൽസ് ആണെങ്കിൽ നമ്മുടെ വിവരങ്ങൾ അവിടെ നൽകാം. പേര്, ലിംഗം, സംസ്ഥാനം, ജനനതീയ്യതി, ജില്ല, അച്ഛൻ അല്ലെങ്കിൽ ഭർത്താവിന്‍റെ പേര്.
ആവശ്യമായ വിവരങ്ങൾ അടിച്ച ശേഷം കാപ്ച കോഡും ടൈപ്പ് ചെയ്ത് സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യാം.
നമ്മുടെ പേര് അടിച്ച് വന്നാൽ, നമ്മൾ വോട്ട് ചെയ്യാൻ എലിജിബിൾ ആണെന്നർത്ഥം.
ഇലക്ട്രൽ റോളിൽ എന്‍ റോൾ ചെയ്യാനും, മാറ്റങ്ങൾ വരുത്താനും , ഒഴിവാക്കാനും അഡ്രസ് മാറ്റാനുമെല്ലാം സാധിക്കും.