ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ തുടങ്ങിക്കഴിഞ്ഞു. പ്രൈം സബ്‌സ്‌ക്രൈബേഴ്‌സിന് ഒരു ദിവസം മുമ്പെ ലഭ്യമായിരുന്നു സെയില്‍. ജനുവരി 23വരെ സെയില്‍ തുടരും. നാല് ദിവസത്തെ സെയിലില്‍ സ്‌മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ആമസോണ്‍ ഡിവൈസുകള്‍, മറ്റു ഇലക്ട്രോണിക്‌സ് ഉല്‌പന്നങ്ങള്‍ക്കും വമ്പന്‍ ഡീലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ ഇത്തവണ എസ്‌ബിഐ കാര്‍ഡുമായി ടൈഅപ്പ്. 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്, മിനിമം 5000രൂപ പര്‍ച്ചേസിന്- 1500രൂപവരെ മാക്‌സിമം ലഭിക്കും.
മൊബൈല്‍ ഫോണുകള്‍, ആപ്പിള്‍ ഐഫോണ്‍ 12 മിനി ഓഫര്‍ (Rs. 64,490)
ആമസോണ്‍ ആപ്പിള്‍ ഐഫോണ്‍ 12 മിനിക്ക് ഫ്‌ലാറ്റ് ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്യുന്നില്ല, പകരം എസ്‌ബിഐ ക്രഡിറ്റ് കാര്‍ഡിന് ഇന്‍സ്റ്റന്റന്റായി 4500രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ഇത് ഫോണിന്റെ വില 59,990ലേക്കെത്തിക്കും. എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ഡീലുകളെ കൂടുതല്‍ മധുരമുള്ളതാക്കുന്നു. 12400രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുകള്‍ ലഭിക്കും. ഐഫോണ്‍ മിനി സ്വന്തമാക്കാന്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് കാത്തിരിക്കുന്നവര്‍ക്ക് ഇത് തികച്ചും സുവര്‍ണ്ണാവസരമാണ്.
വണ്‍ പ്ലസ് 8(6ജിബി. 128ജിബി)- 39,999രൂപ
വണ്‍ പ്ലസ് 8 39,999രൂപയിലേക്ക് വില കുറച്ചിട്ടുണ്ട് (എംആര്‍പി 41,999) സെയിലില്‍. എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. വണ്‍ പ്ലസ് 8 ന് 6.55 ഇഞ്ച് ഫ്‌ലൂയിഡ് ഡിസ്‌പ്ലേ വിത്ത് 90Hz റിഫ്രഷ് റേറ്റ്. ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 865SoC, 6ജിബി റാം സപ്പോര്‍ട്ട്. 48 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് മറ്റൊരു ആകര്‍ഷണം. 4300mAh ബാറ്ററി.
സാംസങ് ഗാലക്‌സി M51 (Rs 20,999)
സെയിലില്‍ സാംസങ് ഗാലക്‌സി M51ന് കൂപ്പണ്‍ ഡിസ്‌കൗണ്ട് ലഭ്യമാണ്. 2000രൂപ ഡിസ്‌കൗണ്ട് പ്രൊഡക്ട് പേജില്‍ സെല്‌കട് ചെയ്യുകയാണ് ഇതിനായി ചെയ്യേണ്ടത്. 20,999രൂപയ്‌ക്ക് ഫോണ്‍ സ്വന്തമാക്കാം.
റെഡ്‌മി നോട്ട് 9 പ്രോ മാക്‌സ് 14,999രൂപയ്‌ക്കും, ഒപ്പോ ഫൈന്റ് എക്‌സ്2 51,990രൂപയ്‌ക്കും ലഭിക്കും.
ആമസോണ്‍ ഉപകരണങ്ങള്‍ക്കും, ഫയര്‍ ടിവി സ്റ്റിക്കുകളും 2799രൂപയ്‌ക്ക്.കിന്‍ഡില്‍ പേപ്പര്‍വൈറ്റ് (10ത് ജനറേഷന്‍)- 10,499 രൂപയ്‌ക്കാവും ലഭ്യമാകുക. എകോ ഡോട്ട് (4ത് ജനറേഷന്‍) വിപ്രോ 9ഐ സ്‌മാര്‍ട്ട് എല്‍ഇഡി ബള്‍ബ്,മറ്റു ഇലക്ട്രോണികസ് ഉല്‌പന്നങ്ങള്‍, ആപ്പിള് എയര്‍പോഡുകളുള്‍പ്പെടെ, സോണി WH - 1000XM4 വയര്‌ലെസ് ഹെഡ്‌ഫോണുകള്‍ക്കും ഡിസകൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.