തങ്ങളുടെ 'Y' സീരീസ് എക്‌സ്പാന്‍ഷന്റെ ഭാഗമായി ചൈനീസ് കമ്പനി വിവോ 'Y53i' സ്മാര്‍ട്ട്‌ഫോണ്‍ അള്‍ട്രാ എച്ച് ഡി ടെക്‌നോളജിയും ഫേസ് ആസസ് ഫീച്ചറുമുള്ളത് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7990രൂപയാണ് വില.
8മെഗാപിക്‌സല്‍ റെയര്‍ ക്യാമറയിലുള്ള അള്‍ട്രാ എച്ച്ഡി ടെക്‌നോളജി ഉപയോഗിച്ച് തുടര്‍ച്ചയായി ചിത്രങ്ങളെടുത്ത് അവ കൂട്ടി യോജിപ്പിച്ച ശേഷം കൂടുതല്‍ വ്യക്തതയു്‌ള 32മെഗാപിക്‌സല്‍ വരെയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.
ബഡ്ജറ്റ് ഫോണില്‍ സ്‌ക്രീന്‍ ഫ്‌ളാഷ് ഫീച്ചറുമുണ്ട്. പ്രകാശം കുറവുള്ള സാഹചര്യത്തിലും നല്ല സെല്‍ഫികളെടുക്കാന്‍ സാധിക്കും.
ക്രൗണ്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് നിറങ്ങളിളുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഒട്ടുമിക്ക ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭ്യമാകും.
5ഇഞ്ച് ഡിസ്‌പ്ലേ, 5എംപി സെല്‍ഫി ക്യാമറ, 2ജിബി റാം, 16ജിബി റോം 256ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്നത് എന്നിവയാണ് ഫോണിലുള്ളത്.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 പ്രൊസസര്‍ ആണ് ഉപയോഗിക്കുന്നത്. 'Vivo Y53i' യില്‍ 2500mAh ബാറ്ററിയുണ്ട്. സ്മാര്‍ട്ട് ഐ പ്രൊട്ടക്ഷന്‍ സംവിധാനവും ഫോണിലുണ്ട്. കണ്ണിന്റെ സ്‌ട്രെയിന്‍ കുറയ്ക്കാനായുള്ള നീല ലൈറ്റ് ഫില്‍റ്ററിംഗ് സംവിധാനം. മള്‍ട്ടി ടാസ്‌കിംഗ് എളുപ്പമാക്കാനായി ആപ്പ് ക്ലോണ്‍ ഫീച്ചര്‍ എന്നിവയുമുണ്ട്.