ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റുപോയ മൊബാല്‍ ഫോണ്‍ ആയ നോക്കിയ 3310, വീണ്ടും അവതരിപ്പിച്ചപ്പോള്‍ ആരാധകര്‍ക്കെല്ലാം വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ഫോണ്‍ വിപണിയിലെത്തിയത് ആരാധകരെയെല്ലാം നിരാശരാക്കിക്കൊണ്ടായിരുന്നു. ഫോണിന്റെ വിലയായിരുന്നു കാര്യം. ഈ അവസരം മുതലെടുക്കാനായി എത്തിയിരിക്കുകയാണ് 3310 യ്ക്ക് സമാനമായ ഫോണുമായി ഡരാഗോ.
ഡരാഗോ 3310 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ കാണാന്‍ നോക്കിയ 3310 തന്നെ. എന്നാല്‍ ഡരാഗോയ്ക്ക് 799രൂപയേ ഉള്ളൂ.ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് ഡരോഗോയുടെ വില്പന. ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഔട്ട ഓഫ് സ്റ്റോക്ക് ആണ് ഫോണ്‍ ഇപ്പോള്‍.
വിലയിലെ അന്തരം മാത്രമല്ല് ഉള്ളത് എന്നതാണ് സത്യം. നോക്കിയ ഫോണ്‍ 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേ ആണുള്ളത്, എന്നാല്‍ ഡരാഗോ 1.77 ഇഞ്ചിന്റേതാണ്. ഡരാഗോയിലെ ക്യാമറ 0.3മെഗാപിക്‌സലേ ഉള്ളൂ. കൂടാതെ 1 എംബി റാമും 8ജിബി എക്‌സ്പാന്റബിള്‍ മെമ്മറിയുമേ ഡരാഗോയ്ക്കുള്ളൂ.