എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി കസ്റ്റമേഴ്‌സിന് എച്ച്ഡി, എസ്ഡി ചാനലുകള്‍ അവരുടെ ഡിടിഎച്ച് കണക്ഷനുകളില്‍ ഇനി ആള്‍ ചാനല്‍സ് ഒപ്ഷനില്‍ മൊത്തം ചാനലുകളും മാസം 1315രൂപ നിരക്കില്‍ ലഭ്യമാകും. പുതിയ പാക്കേജില്‍ 226ചാനലുകള്‍ ലഭിക്കും, ഇതില്‍ എല്ലാ റീജിയണല്‍ ചാനലുകളും ലഭിക്കും. മാസവരിസംഖ്യ 1315രൂപയാണെങ്കിലും നെറ്റ് വര്‍ക്ക് കപാസിറ്റി ഫീസ് ആയ 360രൂപ കൂടി ചേര്‍ത്ത് 1675രൂപ മാസം അടയ്‌ക്കേണ്ടതുണ്ട്. എയര്‍ടെല്‍ അടുത്തിടെ എക്‌സ്ട്രീം ബോക്‌സ്, എക്്‌സ്ട്രീം സ്റ്റിക് അവതരിപ്പിച്ചിരുന്നു. ഇതില്‍ എക്‌സ്ട്രീം ബോക്‌സില്‍ ഡിടിഎച്ച് സേവനങ്ങള്‍ കൂടാതെ ഓടിടി കണ്ടന്റും ലഭിക്കും.
എയര്‍ടെല്‍ ആള്‍ ചാനല്‍സ് പാക്കില്‍, എല്ലാ പ്രധാന ജെനറുകളിലുമുള്ള, വിനോദം, വിവരങ്ങള്‍, വാര്‍്ത്തകള്‍, കായികം, പോപുലര്‍ ചാനലുകള്‍. പ്രാദേശിക ചാനലുകളായ കളേഴ്‌സ് ഗുജറാത്തി സിനിമ, ഇടിവി 2, ജെമിനി ടിവി എച്ച്ഡി, ജയ മാക്‌സ്, ഖുശി ടിവി, ന്യൂസ് 18കന്നഡ, സൂര്യ മൂവീസ്, സീ ബംഗ്ല,എച്ച്ഡി, സീ പഞ്ചാബി, സീ തമിഴ് എച്ച്ഡി എന്നിവയുമുണ്ടാകും.
കൂടാതെ ആള്‍ ചാനല്‍സ് പാക്കില്‍ കിഡ്‌സ് ചാനലുകളായ ഡിസ്‌കവറി കിഡ്‌സ്, ഡിസ്‌നി, ഡിസ്‌നി ഇന്റര്‍നാഷണല്‍ എച്ചഡി, നിക്, പോഗോ, സോണി യായ്, എന്നിവയും പ്രീമിയം ഇംഗ്ലീഷ് മൂവി ചാനലുകളായ മൂവീസ് നൗ എച്ച്ഡി, റോമഡി നൗ എച്ച്ഡി, സ്റ്റാര്‍ മൂവീസ് സെലക്ട് എച്ചഡി, ഡബ്ല്യൂബി എന്നിവയും ലഭ്യമാകും
ആള്‍ ചാനല്‍സ് പാക്ക് മൈ എയര്‍ടെല്‍ ആപ്പ് വഴിയോ എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ മുഖേനയോ ലഭിക്കും.
മുമ്പ് സൂചിപ്പിച്ച പോലെ എയര്‍ടെല്‍ ടിവി ആള്‍ ചാനല്‍സ് പാക്കിന് മാസം 1675രൂപ ആവും. ഇതില്‍ പാക്ക് ചാര്‍ജ്ജായ 1315രൂപയും ടോടല്‍ എന്‍സിഎഫ് 360രൂപയും ഉള്‍പ്പെടും.