പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാനതീയ്യതി മാര്‍ച്ച് 31ലേക്ക് നീട്ടി. മൂന്നാമത്തെ പ്രാവശ്യമാണ് തീയ്യതി നീട്ടുന്നത്.
കേന്ദ്രഗവണ്‍മെന്റ് സുപ്രീംകോടതിയില്‍ പാന്‍കാര്‍ഡും ആധാര്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാനതീയതി മാര്‍ച്ച് 31വരെ നീട്ടാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. പെന്‍ഷന്‍, മറ്റു വെല്‍ഫയര്‍ സ്‌കീമുകള്‍ തുടങ്ങി മറ്റു സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
നികുതി അടയ്ക്കുന്നവരില്‍ ചിലര്‍ പോലും ഇപ്പോഴും ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും കണക്ട് ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ ലിങ്കിങ് സാധ്യമാക്കാന്‍ വേണ്ടിയാണ് തീയ്യതി മാര്‍ച്ച് 31 2018വരെ നീട്ടാന്‍ തീരുമാനമെടുത്തതെന്ന് ഫിനാന്‍സ് മിനിസ്റ്റര്‍.
33കോടി പാന്‍കാര്‍ഡില്‍ നവംബര്‍ വരെ 13.28കോടി മാത്രമാണ് 12 ഡിജിറ്റ് ബയോമെട്രിക് ഐഡന്റിഫയര്‍ ആധാറുമായി കണക്ട് ചെയ്തിട്ടുള്ളത്.
ഈ വര്‍ഷം മുതല്‍ ഇന്‍കംടാക്‌സ് ഫയല്‍ ചെയ്യുന്നതിന് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കൂടാതെ പാന്‍കാര്‍ഡ് ലഭിക്കുന്നതിനും.|
സെക്ഷന്‍ 139 എഎ(2) ഇന്‍കംടാക്‌സ് ആക്ട് പറയുന്നത് ജൂലൈ 1 2017 നകം പാന്‍കാര്‍ഡ് എടുത്തിട്ടുള്ളവരെല്ലാം ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹരാണ്. അവര്‍ ആധാര്‍ നമ്പര്‍ ടാക്‌സ് അതോറിറ്റീസിനെ അറിയിക്കുകയും വേണം.
ആഗസ്റ്റില്‍ ആധാര്‍ പാന്‍ ലിങ്കിംഗ് തീയ്യതി നാലുമാസത്തേക്ക് നീട്ടിയത് ഡിസംബര്‍ 31ന് അവസാനിക്കുകയാണ്.
സുപ്രീംകോടതി ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കികൊണ്ടുള്ള ഗവണ്‍മെന്റ് ഉത്തരവിനെതിരെയുള്ള പെറ്റീഷന്‍ വാദം തുടരുകയാണ്.
ആദ്യം ആധാര്‍ പാന്‍ ലിങ്കിംഗ് അവസാനതീയ്യതി നിശ്ചയിച്ചിരുന്നത് ജൂലൈ 31 ആയിരുന്നു. പിന്നീട് ഇത് ആഗസ്റ്റ് 31വരെയും പിന്നെ ഡിസംബര്‍ 31വരെയും നീട്ടി.