എസ്എസ്എല്‍സി ഫലം ഇത്തവണ പിആര്‍ഡി ലൈവ് ആപ്പിലും

NewsDesk
എസ്എസ്എല്‍സി ഫലം ഇത്തവണ പിആര്‍ഡി ലൈവ് ആപ്പിലും
ഇത്തവണത്തെ എസ്എസ്എല്‍സി ഫലം പിആര്‍ഡി ലൈവ് ആപ്പിലും ലഭിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അറിയിച്ചു. പിആര്‍ഡി ലൈവ് എന്ന ആപ്പിലൂടെ ഇത് ലഭിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക ക്ലൗഡ് സെര്‍വര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.


ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ സെക്കന്ററി പരീക്ഷാഫലങ്ങളും ഇതേ ആപ്പിലൂടെ ലഭിക്കാനുള്ള സൗകര്യം തയ്യാറാക്കിയിട്ടുണ്ട്.  ഗൂഗിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ് ഡൗണ്‍ ലോഡ് ചെയ്യാനാകും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് പിആര്‍ഡി ലൈവ് എന്ന ആപ്പ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സര്‍ക്കാര്‍ വാര്‍ത്തകളും വീഡിയോകളും അറിയിപ്പുകളുമാണ് പിആര്‍ഡി ലൈവിലൂടെ ലഭിക്കുന്നത്. തോട്ട്‌സ് റിപ്പിള്‍സ് എന്ന കമ്പനി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഭാഗമായാണ് ഡിപ്പാര്‍ട്ട്‌മെന്റിനുവേണ്ടി ഈ ആപ്പ് തയ്യാറാക്കിയത്.

ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം മെയ് മൂന്നിനു പ്രസിദ്ധീകരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ചൊവ്വാഴ്ച ചേരുന്ന നിര്‍ണായക യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.
 
Kerala SSLC Live Results on PRD Live App

RECOMMENDED FOR YOU: