സിനിമാതാരവും നര്‍ത്തകിയുമായ ദിവ്യഉണ്ണി വിവാഹിതയായി. മുംബൈ മലയാളി അരുണ്‍കുമാറാണ് വരന്‍. ഞായറാഴ്ച രാവിലെ ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്.
ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.തിരുവനന്തപുരം സ്വദേശിയായ അരുണ്‍ എഞ്ചിനീയറാണ്.കഴിഞ്ഞ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ് താമസിക്കുന്നത്. 2002ല്‍ അമേരിക്കന്‍ മലയാളിയായ സൂധീര്‍ ശേഖറിന് വിവാഹം കഴിച്ച് ദിവ്യ അമേരിക്കയിലേക്ക് പോയിരുന്നു.2007 ആഗസ്റ്റില്‍ ഇരുവരും വിവാഹമോചനം നേടി. രണ്ടു മക്കളുണ്ട്.
അമേരിക്കയില്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തുന്ന ദിവ്യ ഉണ്ണി. വിവാഹശേഷം അമേരിക്കന്‍ ജാലകം എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായിരുന്നു.