സിബിഎസ്ഇ പത്താംക്ലാസ് റിസല്‍ട്ട് പരിശോധിക്കാം

NewsDesk
സിബിഎസ്ഇ പത്താംക്ലാസ് റിസല്‍ട്ട് പരിശോധിക്കാം

സിബിഎസ്ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഫലം പുറത്തുവരാനിരിക്കുകയാണ്. തീയ്യതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ക്ലാസ് 12 ഫലം നേരത്തേ വന്നതിനാല്‍ പത്താംതരം റിസല്‍ട്ടും നേരത്തേ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിബിഎസ്ഇ ഒഫീഷ്യല്‍ വെബ്‌സൈറ്റ് cbseresults.nic.in ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഫലം കാണാനാകും.


കൂടാതെ ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയവരും വിദ്യാര്‍ത്ഥികള്‍ക്ക് റിസല്‍റ്റ് ലഭിക്കാനുള്ള അവസരം നല്‍കുന്നു. 


cbseresults.nic.in ല്‍ എങ്ങനെ ഫലം ലഭിക്കും

  • ക്ലാസ് 10 ഫലം ലഭിക്കാനായി, ഒഫീഷ്യല്‍ സൈറ്റ് cbseresults.nic.in or cbse.nic.in സന്ദര്‍ശിക്കുക.
  • സിബിസിഇ 10 ഫലം പുറത്തുവിട്ടുകഴിഞ്ഞാല്‍ സിബിഎസ്ഇ വെബ്‌സൈറ്റില്‍ സെക്കന്ററി സ്‌കൂള്‍ എക്‌സാമിനേഷന്‍ റിസല്‍ട്‌സ് 2019 പേജിലേക്ക് പോവാനുള്ള ലിങ്ക് കാണിക്കും
  • ആ പേജില്‍ സിബിഎസ്ഇ ക്ലാസ് 10 റോള്‍ നമ്പര്‍ - ബോര്‍ഡ് നല്‍കിയത്, സ്‌കൂള്‍ നമ്പര്‍, സെന്റര്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് നമ്പര്‍, എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യുക.


സിബിഎസ്ഇ ഒഫീഷ്യല്‍ സൈറ്റ് ഫലം പ്രസിദ്ധീകരിക്കും. ഫലം പ്രിന്റ് ചെയ്‌തെടുക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

സിബിഎസ്ഇ ഒഫീഷ്യല്‍ സൈറ്റ് ലഭിക്കുന്നില്ല എങ്കില്‍ ഗൂഗിള്‍ ഉപയോഗിച്ചും ഫലം കാണാം.

  • ഗൂഗിളില്‍ ഫലം കാണാനായി, ക്ലാസ് 10 റിസല്‍റ്റ്‌സ് എന്നോ സിബിഎസ്ഇ ക്ലാസ് 10 റിസല്‍റ്റ്‌സ്, ഹൗ ടു ചെക്ക് ക്ലാസ് 10 റിസല്‍റ്റ്‌സ് എന്നോ ഗൂഗിളില്‍ സെര്‍്ച്ച് ചെയ്യുക. 
  • ഗൂഗിള്‍ റിസല്‍ട്ട് ടൂള്‍ സെര്‍ച്ചിന് ഏറ്റവും മുകളിലായി കാണിക്കും. 
  • അവിടെയും സിബിഎസ്ഇ റോള്‍ നമ്പര്‍, സെന്റര്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി നമ്പര്‍ എന്നിവ ടൈപ്പ് ചെയ്യണം.
  • എന്നിട്ട് ചെക്ക് എക്‌സാം റിസല്‍റ്റ് ബട്ടണ്‍ അമര്‍ത്താം.
     
how to check cbse class 10 results

RECOMMENDED FOR YOU: