Mi TV 4A ടിവിയുമായി ഷവോമി,വില 13999 രൂപ മാത്രം

NewsDesk
Mi TV 4A ടിവിയുമായി ഷവോമി,വില 13999 രൂപ മാത്രം

ഷവോമി മൊബൈലുകള്‍ എല്ലാവര്‍ക്കും അറിയാം. താരതമ്യേന കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ മെച്ചപ്പെട്ട ഫോണുകള്‍ നല്‍കുന്ന ഈ ചൈനീസ് കമ്പനിയെ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം മലയാളികളും. ചൈനയിലെ നമ്പര്‍ മുന്‍നിര ഇലക്ടോണിക് കമ്പനികളിലൊന്നായ ഷവോമി മൂന്നാഴ്ചയ്ക്ക് മുമ്പാണ്  എംഐ ടിവി 4 എന്ന പേരില്‍ എല്‍ഇഡി ടെലിവിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.


കമ്പനി ഇതേ സീരിസില്‍ രണ്ട് പുതിയ മോഡലുകളുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍. എംഐ ടിവി 4എ എന്നു പേരിട്ടിട്ടുള്ള മോഡല്‍ രണ്ട് സൈസില്‍ ലഭ്യമാണ്. 32 ഇഞ്ചിന് 13999 രൂപയും 43 ഇഞ്ചിന് 22999 രൂപയുമാണ് വില.


തുടക്കത്തില്‍ രണ്ട് മോഡലുകളും ഫ്‌ളിപ്പ് കാര്‍ട്ടിലൂടെയും എക്‌സ്‌ക്ലുസീവ് എംഐ സ്റ്റോറുകളിലും മാത്രമേ ലഭ്യമാവുകയുള്ളൂ.

Xiaomi launches Mi TV 4A series in India

RECOMMENDED FOR YOU:

no relative items