നോക്കിയ 8000 4G, നോക്കിയ 6300 4G ഫീച്ചർ ഫോണുകളെത്തി

NewsDesk
നോക്കിയ 8000 4G, നോക്കിയ 6300 4G ഫീച്ചർ ഫോണുകളെത്തി

നോക്കിയ 8000 4G, നോക്കിയ 6300 4G, ഫീച്ചർ ഫോണുകൾ അവതരിപ്പിച്ചു. ക്വാൽകോം സ്നാപ്ഡ്രാഗൺ 210 പ്രൊസസര്‍, 1500എംഎഎച്ച് റിമൂവബിൾ ബാറ്ററി എന്നിവയാണുള്ളത്. നോക്കിയ 8000 4ജിയിൽ 2മെഗാപിക്സൽ റിയർ  ക്യാമറ വിത്ത് ഫ്ലാഷ്, നോക്കിയ 6300 4ജിയിൽ വിജിഎ ക്യാമറ വിത്ത് ഫ്ലാഷുമുണ്ട്. നോക്കിയ 8000 4ജി 2.8 ഇഞ്ചിൻറെ qvga ഡിസ്പലേയോടും നോക്കിയ 6300 4ജി 2.4 ഇഞ്ച് ഡിസ്പ്ലേയുമുള്ളതാണ്. രണ്ട് ഫോണിനും താഴെ ഭാഗത്ത് കീപാഡുമുണ്ട്.


നോക്കിയ 8000 4ജി, നോക്കിയ 6300 4ജി വില

നോക്കിയ 80004ജി 6900രൂപ, നോക്കിയ 6300 4ജി 4300രൂപ വിലയിലും ലഭ്യമാകും. ഒനിക്സ് ബ്ലാക്, ഒപാൽ വൈറ്റ്, ടോപാസ് ബ്ലൂ, സിന്‍ട്രൈൻ ഗോൾഡ് കളർ എന്നീ വാരിയന്റുകളിൽ നോക്കിയ 8000 ലഭ്യമാണ്. സിയാന്‍ ഗ്രീൻ, ലൈറ്റ് ചാര്‍കോൾ, പൗഡർ വൈറ്റ് കളർ എന്നീ വാരിയൻറുകളിലാണ് നോക്കിയ 6300 എത്തിയിട്ടുള്ളത്. തിരഞ്ഞെടുത്തിട്ടുള്ള മാർക്കറ്റിൽ മാത്രമേ ഫോണുകൾ ലഭ്യമാകൂവെന്നാണ് എച്ചഎംഡി ഗ്ലോബൽ അറിയിച്ചിട്ടുള്ളത്.


രണ്ട് ഫോണുകളും കായ്ഒഎസിലാണ് പ്രവർത്തിക്കുക. ഡുവൽ സിം(നാനോ+നാനോ) സ്ലോട്ടുകൾ. 4ജിബി ഇന്‍റേണൽ സ്റ്റോറേജ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 210 പ്രൊസസര്‍. സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32ജിബി വരെ എക്സ്പാൻറ് ചെയ്യാം. നോക്കിയ 8000 4ജി 512എംബി റാമുമുണ്ട്.
 

Nokia 8004G, Nokia 6300 4G feature phones launched

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE