പാസ്‌പോര്‍ട്ട് അടുത്തുതന്നെ വാലിഡ് അഡ്രസ് പ്രൂഫ് അല്ലാതാകും, കാരണം ലളിതമാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ടിലുള്ള അവസാനപേജ് പാസ്‌പോര്‍ട്ട് ഹോള്‍ഡറിന്റെ അഡ്രസുള്ളത് ഇല്ലാതാവും. മിനിസ്ട്രി ഓഫ് എക്‌സേറ്റണല്‍ എഫയേഴ്‌സിന്റെ പരിഗണനയിലുള്ള ഈ പ്രൊപ്പോസല്‍ നടപ്പിലാക്കുന്നതോടെയാണ് പാസ്‌പോര്‍ട്ട് അഡ്രസ്്പ്രൂഫ് അല്ലാതാവുക.
എം ഇ എയുടെ പരിഗണനയിലുള്ള നിര്‍ദ്ദശം പറയുന്നത് അവസാനപേജ് അഡ്രസുള്ളത് കാലിയാക്കി വയ്ക്കാനാണ്.
അവസാനപേജ് കാലിയാക്കി സൂക്ഷിക്കാനുള്ള തീരുമാനം എടുത്തുവെന്നും അടുത്ത സീരീസ് പാസ്‌പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ അതില്‍ പാലിക്കപ്പെടുമെന്നും എംഇഎയിലെ അണ്ടര്‍ സെക്രട്ടറി അറിയിച്ചു.
ഈ തീരുമാനം ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ബാധിക്കുകയില്ല, ഹോള്‍ഡറെ സംബന്ധിച്ചുള്ള ആവശ്യമുള്ള കാര്യങ്ങളെല്ലാം ആദ്യപേജില്‍ പ്രിന്റ് ചെയ്തിട്ടുണ്ടാകുമെന്നതിനാല്‍. പാസപോര്‍ട്ട് ഇപ്പോള്‍ ഒരു ബാര്‍കോര്‍ഡ് സംവിധാനത്തിലാണ് ഇറക്കുന്നത്. ഇത് സ്‌കാന്‍ ചെയ്താല്‍ തന്നെ വ്യക്തിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയും.
മറ്റു ചില മാറ്റങ്ങളും പാസ്‌പോര്‍ട്ടില്‍ വരുത്താനുള്ള നിര്‍ദ്ദേശങ്ങളും എംഇഎയുടെ പരിഗണനയിലുണ്ട്. കളര്‍സ്‌കീം ഉള്‍പ്പെടെ. നിലവില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ മൂന്നു വ്യത്യസ്ത നിറത്തിലുള്ളതാണ്. വെള്ള ഗവണ്‍മെന്റ് ഓഫീസര്‍മാര്‍ക്ക് (കേന്ദ്രഗവണ്‍മെന്റ് ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ ആവശ്യമുള്ളവര്‍ക്ക്), ചുവപ്പ് ഡിപ്ലോമാറ്റുകള്‍ക്കും നീല സാധാരണ ആളുകള്‍ക്കും.നീല രണ്ട് കാറ്റഗറിയില്‍ വരുന്നുണ്ട- ഇമിഗ്രേഷന്‍ ചെക്കിംഗ് ആവശ്യമുള്ളവര്‍(ECR), ആവശ്യമില്ലാത്തവര്‍ (ECNR).
അടുത്തുതന്നെ ECR കാറ്റഗറിക്കാര്‍ക്ക് ഓറഞ്ച് പാസ്‌പോര്‍ട്ട് നല്‍കും. ഇമിഗ്രേഷന്‍ പ്രൊസസിന്റെ വേഗത കൂട്ടാന്‍ ഇത് സഹായിക്കും. നാഷികിലെ ഇന്ത്യന്‍ സെക്യൂരിറ്റി പ്രസില്‍ ഇതിന്റെ പ്രിന്റിംഗ് നടക്കുന്നു. ഈ അവസരത്തിലും നിലവിലുള്ള ECR പാസ്‌പോര്‍ട്ടുകള്‍ വാലിഡ് ആയിരിക്കും.