ജെഇഇ(മെയിന്‍) 2019 രജിസ്‌ട്രേഷന്‍ സെപ്തംബര്‍ 30 വരെ

NewsDesk
ജെഇഇ(മെയിന്‍) 2019 രജിസ്‌ട്രേഷന്‍ സെപ്തംബര്‍ 30 വരെ

ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ അഥവാ ജെഇഇ(മെയിന്‍) ജനുവരി 2019 അപേക്ഷിക്കാനുള്ള അവസാനതീയ്യതി സെപ്തംബര്‍ 30. 


പരീക്ഷ ഫീസ് അടയ്ക്കാനുള്ള അവസാനതീയ്യതി ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് / നെറ്റ്ബാങ്കിംഗ് വഴി, ഒക്ടോബര്‍ 1ന് 11.50പിഎം വരെയും ഇ- ചലാന്‍ പ്രകാരം ബാങ്ക് വര്‍ക്കിംഗ് ഹവേഴ്‌സ് വരെയുമാണ്. 


എന്‍ടിഎ ജെഇഇ(മെയിന്‍) പരീക്ഷ നടത്താനായി ജനുവരി 6 മുതല്‍ ജനുവരി 20 2019 വരെയുള്ള തീയ്യതികളാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 31 2019 ന് ഫലം പുറത്തുവരും.


പരീക്ഷയെ കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് nta.ac.in എന്ന വെബ്‌സൈറ്റോ jeemain.nic.in എന്ന വെബ്‌സൈറ്റോ സന്ദര്‍ശിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുമ്പായി ഇന്‍ഫോര്‍മേഷന്‍ ബുള്ളറ്റിന്‍ വിശദമായി വായിക്കേണ്ടതാണ്. പരീക്ഷ എഴുതാന്‍ എലിജിബിള്‍ ആണെന്ന് ഉറപ്പുവരുത്തണ്ടേതുണ്ട്. 
ജെഇഇ(മെയിന്‍) ജനുവരി-2019 പരീക്ഷയ്ക്ക് ഓണ്‍ലൈനായി മാത്രമാണ് അപേക്ഷിക്കേണ്ടത്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമാണ് അപേക്ഷിക്കാനാവുക. പരീക്ഷയെഴുതാനായി നാല് നഗരങ്ങള്‍ തിരഞ്ഞെടുക്കാം. അവരുടെ പേപ്പര്‍ ചോയ്‌സ് അനുസരിച്ച്. 
എങ്ങനെ അപേക്ഷിക്കാം

  1. ആദ്യം ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച,അപ്ലിക്കേഷന്‍ നമ്പര്‍ എടുത്തു വയ്ക്കുക.
  2. സ്‌കാന്‍ ചെയ്ത ഫോട്ടോ, സിഗ്നേച്ചര്‍ അപ്ലോഡ് ചെയ്യുക. (jpg/ jpeg) ഫോര്‍മാറ്റിലായിരിക്കണം ഫോട്ടോയും സിഗ്നേച്ചറും.
  3. ഫീസ് SBI_MOPS വഴി അടച്ച്, പ്രൂഫ് ചെയ്തു വയ്ക്കുക.
  4. ഫീസ് അടച്ച ശേഷം വരുന്ന കണ്‍ഫര്‍മേഷന്‍ പേജിന്റെ കോപ്പി നാല് പ്രിന്റ്ഔട്ട് എങ്കിലും എടുത്തുവയ്ക്കുക.

എന്‍ടിഎ രണ്ട് തവണ ജെഇഇ മെയിന്‍ പരീക്ഷ നടത്തും. അടുത്ത അക്കാഡമിക് വര്‍ഷത്തെ അഡ്മിഷനു മുമ്പായി. ആദ്യത്തേത് ജനുവരിയിലും രണ്ടാമത്തേത് ഏപ്രിലിലും. ഒരു വര്‍ഷം ഏതെങ്കിലും ഒരു പരീക്ഷയ്‌ക്കോ രണ്ടിനുമോ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഒരു വിദ്യാര്‍ഥി രണ്ട് തവണ പരീക്ഷ എഴുതിയാല്‍ മികച്ച സ്‌കോര്‍ നേടിയത് അഡ്മിഷന് വേണ്ടി ഉപയോഗപ്പെടുത്തും. 


ഡിസംബര്‍ 17 മുതല്‍ തന്നെ ജെഇഇ മെയിന്‍ പരീക്ഷ ജനുവരി 2019ന്റെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം


വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി(എന്‍ഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി) തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ ഫണ്ടോടെ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ സ്ഥാപനങ്ങളിലേക്കുള്ള എലിജിബിലിറ്റി കണ്ടെത്താനായി പരീക്ഷ നടത്തുന്നത്.

jee (main) january 2019 registration , last date on September 30 2018

RECOMMENDED FOR YOU:

no relative items